വർണ്ണ വിസ്മയമായി കുവൈറ്റ് KCYL നടത്തിയ അഗാപ്പെ 2018

64

ആവേശതിരമാലകളുയത്തി കുവൈറ്റ്‌ കെ സി വൈ എൽന്റെ മറ്റൊരു മനോഹര സമ്മേളനത്തി നു കുവൈറ്റിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന അബാസിയ സാക്ഷ്യം വഹിച്ചു പതിവ് പോലെ ജപമാലയോടെ തുടക്കം കുറിക്കുകയും കുവൈറ്റ്‌ കെ സി വൈ എൽ പ്രസിഡന്റ്‌ ലിജു ജോസഫ് മേക്കാട്ടേലിന്റെ അദ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം കെ കെ സി എ പ്രസിഡന്റ്‌ റെനോ ജോസഫ് തെക്കേടത്ത്‌ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു. മുൻ കെ കെ സി എ പ്രസിഡന്റ്‌ ജോബി മാത്യു പുളിക്കോലിൽ കുവൈറ്റ്‌ കെ സി വൈ എൽ തുടക്കംകുറിക്കുന്ന മൂന്ന് ചാരിറ്റിപദ്ദതികളുടെ ഉത്ഘാടനം നിർവഹിച്ചു സംസാരിച്ചു. സമ്മേളനത്തിനു വൈസ് പ്രസിഡന്റ്‌ ഫിമിൽ ഫിലിപ്പ് സ്വാഗതം ആശംസിച്ചു. കെ സി സി എം ഇ ജനറൽ സെക്രട്ടറി ശ്രീ. ഷിൻസൻ കുര്യൻ മാർ കുര്യക്കോസ് കുന്നശേരി പിതാവിനെ അനുസ്മരിച്ചു സംസാരിക്കുകയും, കുവൈറ്റ്‌ കെ സി വൈ എൽ സെക്രട്ടറി പ്രവീൺ മാത്യു അമ്പലത്തറ റിപ്പോർട്ട്‌ അവതരിപ്പിക്കുകയും, ട്രെഷറാർ ജെറിൻ ജെയിംസ് ആലപ്പാട്ട് കണക്ക് വായിക്കുകയും, എക്സിക്യൂട്ടീവ് അംഗം ചിഞ്ചു മാനുവേൽ നന്ദി പറയുകയും ചെയ്തു. തുടർന്നു നടന്ന ഡിലറ്റ്സ് മ്യൂസിക് ബാൻറ്റ് അവതരിപ്പിച്ച ഗാനമേള അവതരണ മികവു കൊണ്ടു ശ്രദേയമായി പങ്കുവക്കലിന്റെ ആശയം വിളിച്ചോതി നടന്ന സ്നേഹവിരുന്നും പ്രോഗ്രാമിന് മികവ് പകർന്നു ഈ പ്രോഗ്രാം ഒരു വൻ വിജയമാക്കാൻ സഹകരിച്ച എല്ലാ സുഹൃത്തുക്കൾക്കും കുവൈറ്റ്‌ കെ സി വൈ എൽ ന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തി