സോഷ്യൽ മീഡിയയിൽ വീണ്ടും താരമായി മാറിക പള്ളി വികാരി ഫാ.വിൻസൻ കുരുട്ടുപറമ്പിൽ.

42

ഏതാനും വർഷങ്ങൾക് മുൻപ് ഷാജിപാപ്പന് ആയി വന്ന് നവമാധ്യമങ്ങളിൽ കൈയടി വാങ്ങിയ ഫാ.വിൻസൻ കുരുട്ടുപറമ്പിൽ വീണ്ടും സോഷ്യൽ മീഡിയയിൽ വാർത്തയാകുന്നു.
ഫെബ്രുവരി 9,10 11തീയതികളിൽ  നടന്ന മാറിക സെന്റ് ആന്റണിസ് ക്നാനായ പള്ളിയിലെ തിരുനാളിന്റെ അവസാന ദിവസമായ ഞായറാഴ്ച്ച ആഘോഷമായ റാസ കുർബ്ബാനയ്ക്ക് ശേഷം   നടന്ന ചെണ്ടമേളത്തിലാണ് മറിക പള്ളി വികാരി ഫാ.വിൻസൻ കുരുട്ടുപറമ്പിലും ഈ വർഷത്തെ തിരുനാൾ  പ്രസുദേന്തി ആന്റണി ഇല്ലിക്കാട്ടിലും  മലയാളികളുടെ സ്വന്തം സ്വകാര്യ അഹങ്കാരമായ ചെണ്ടമേളത്തിലുള്ള തങ്ങളുടെ കഴിവ് തെളിയിച്ചത്. കരിങ്കുന്നം ലൈവിന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ ഏതാനും മണിക്കൂറുകൾകൊണ്ട്  പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്. വളരെ ചെറിയ ഇടവകയായ മറിക പള്ളിയിൽ കഴിഞ്ഞ വർഷം നടന്ന 100 വനിതകളുടെ മാർഗം  കളിയും വാർത്തയായിരുന്നു. വികാരി അച്ഛനും  പ്രസുദേന്തിയും കൂടി നടത്തിയ ചെണ്ടമേളം സോഷ്യൽ മീഡിയയിൽ തരംഗമാകുബോൾ തങ്ങളുടെ വികാരി അച്ഛന് സമൂഹത്തിൽ കിട്ടിയ അംഗീകാരത്തിന്റെ സന്തോഷത്തിലാണ് ഇടവക അംഗങ്ങളും സഭ വിശ്വാസികളും.

watch fr. winson kuruttuparambil’s CHENDAMELAM