കെ.സി.വൈ.എല്‍ ഇടയ്ക്കാട്ട് ഫൊറോന ക്യാമ്പ് നീറിക്കാട് ലൂര്‍ദ്മാതാ പള്ളിയില്‍ നടത്തി

159

നീറിക്കാട്: കെ.സി.വൈ.എല്‍ ഇടയ്ക്കാട്ട് ഫൊറോന ക്യാമ്പ് നീറിക്കാട് ലൂര്‍ദ്മാതാ പള്ളിയില്‍ നടത്തി. ഫൊറോന വികാരി ഫാ.സ്റ്റാനി എടത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്‍റ് ബിബിഷ് ഓലിക്കമുറി അധ്യക്ഷതവഹിച്ചു.ഫൊറോന പ്രസിഡന്‍്റ് ജിന്‍സ് പൂത്തറ സ്വാഗതം പറഞ്ഞു. നീറിക്കാട് പള്ളി വികാരി ഫാ ജിനു കാവില്‍,അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, ജനറല്‍ സെക്രട്ടറി റ്റിജിന്‍ ചേന്നാത്ത് , യുണിറ്റ് ഡയറക്ടര്‍ ജിം ജോണ്‍ , ജോണിസ് പി സ്റ്റീഫന്‍, ജിസ്മി മണക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. നീറിക്കാട് യൂണിറ്റ് പ്രസിഡന്‍്റ് ജോസുകുട്ടി നന്ദി പറഞ്ഞു . ഫാ. സൈമണ്‍, പുല്ലാട്ട്, സേവ്യര്‍ദാസ് എന്നിവര്‍ ക്ളാസ് നയിച്ചു. ഫാ ജിനു കാവിലിന്‍െറ നേതൃത്വത്തില്‍ ക്യാമ്പ് അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. ജപമാലയും ക്യാമ്പ് ഫയറും നടത്തപെട്ടു