കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ബിജു രാജി സമർപ്പിച്ചു

1261

കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ബിജു രാജി സമർപ്പിച്ചു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) കോൺഗ്രസുമായി ഉണ്ടായിരുന്ന ധാരണ പ്രകാരം കരിങ്കുന്നം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീമതി ബീന ബിജു രണ്ടരവർഷക്കാലം തികയുന്ന അവസരത്തിൽ ഇന്ന് നടക്കുന്ന കമ്മറ്റിക്ക് ശേഷം രാജി സമർപ്പിക്കും . പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള കരിങ്കുന്നം പഞ്ചായത്തിൽ അടുത്ത രണ്ടരവർഷക്കാലം കോൺഗ്രസിൻറെ പഞ്ചായത്ത് മെമ്പർമാർ ആയിട്ടുള്ള ശ്രീമതി ബിന്ദു ബിനു വെള്ളപുഴയ്ക്കോ, ശ്രീമതി ലില്ലി ബേബി കാരക്കുന്നത്തോ ആയിരിക്കും അടുത്ത പ്രസിഡണ്ട് ആയി സ്ഥാനമേൽക്കുക. രാജി സമർപ്പിച്ച് അടുത്ത പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻറെ വിജ്ഞാപനം വരുന്നതുവരെ ഇപ്പോഴത്തെ കരിങ്കുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആയിട്ടുള്ള ശ്രീ തോമസുകുട്ടി കുര്യൻ ആയിരിക്കും പഞ്ചായത്തിന്റെ ചുമതല. ഇതിനുമുമ്പും പഞ്ചായത്ത് പ്രസിഡന്റായിരുന്ന് പ്രാവണ്യം തെളിയിച്ച ശ്രീമതി ബീന ബിജു കാവനാൽ ഈ രണ്ടരവർഷക്കാലം കരിങ്കുന്നം ഗ്രാമപഞ്ചായത്തിന്റെ വികസനത്തിനായി സുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ചതിന്റെ ശേഷമാണ് ഇന്ന് രാജ്യ സമർപ്പിക്കുന്നത്.,