കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പ്രേമാഞ്ജലി ഇന്ന് തീയറ്ററുകളിൽ.

342

ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പ്രേമാഞ്ജലി സിനിമ ഇന്ന് ഓൾ ഇന്ത്യ റിലീസ് ചെയ്യുന്നു. കരിങ്കുന്നം ഫിലിംസ് നിർമിക്കുന്ന പ്രേമാഞ്ജലി സിനിമ മലയാളികളുടെ മുൻപിലേക്ക് അവതരണ മികവുകൊണ്ടും 6 പുതുമുഖഅഭിനേതാക്കളുടെ അവതരണ മികവുകളും എന്നതിനൊപ്പം ഒട്ടനവധി പ്രത്യേകതകളുമായാണ് പ്രേമാഞ്ജലി സിനിമ റിലീസിന് വരുന്നത്. വർഷങ്ങൾക്കുശേഷം മലയാളത്തനിമയുള്ള മണ്ണിന്റെ മണമുള്ള സിനിമ, ഒരുപാട് മലയാള സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച് പരിചയമുള്ള ഡയറക്ടർ സുരേഷ് നാരായണന്റെ പ്രഥമ മലയാള സിനിമ പ്രമുഖ മോഡൽ മാനസിയുടെ ആദ്യ സിനിമ, സംസ്ഥാന സ്കൂൾ കലാ തിലകവും അമൃത റ്റിവി സൂപ്പർ ഡാൻസർ ടൈറ്റിൽ വിന്നർ ജെസ്നിയ ജഗദീഷിന്റെ ആദ്യ സിനിമ, മഴവിൽ മനോരമ വോയിസ് ഓഫ് ഇന്ത്യ ടൈറ്റിൽ വിന്നർ സെലിൻ ജോസ്,ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ വിന്നർ നജീം അർഷാദിനൊപ്പം ആദ്യമായി പാടുന്നു, മ്യൂസിഷ്യൻ നിനോയി ആദ്യമായി ലേറ്റസ്റ്റ് അമേരിക്കൻ ടെക്നോളജി ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യുന്നു, എന്നു തുടങ്ങി സിനിമാ നടി ശ്വേതാമേനോന്റെ അത്ഭുത പരകായ പ്രവേശം മാറമ്പിള്ളി സുഭദ്ര എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളുമായാണ് പ്രേമാഞ്ജലി റിലീസിന് വരുന്നത്. കേരളത്തിലെ എല്ലാ തിയറ്ററുകളിലും കൂടാതെ ഇന്ത്യയുടെ പ്രമുഖ തിയേറ്ററുകളിലും പ്രേമാഞ്ജലി ഇന്ന് റിലീസ് ചെയ്യും. മലയാളക്കരയുടെ മണമുള്ള പ്രണയചിത്രം പൂർണ്ണമനസ്സോടെ മലയാളമണ്ണ് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സംവിധായകൻ സുരേഷ് നാരായണനും, അഭിനേതാവും കൂടിയായ നിർമ്മിതാവ് ശ്രീ സ്റ്റെബി ചെറിയാക്കൽ