പ്രവേശനോത്സവത്തിനോടനുബദ്ധിച്ച് അരീക്കര KCYL സ്കൂൾ കിറ്റ് വിതരണം ചെയ്തു

149

 

അരീക്കര: ആകാംക്ഷയോടും, ചെറു ആശങ്കയോടും കൂടി വിദ്യാലയത്തിലേക്ക് ആദ്യമായി പടികയറി വന്ന കൊച്ചു കൂട്ടുകാരുടെ മുഖത്തെ പുഞ്ചിരിക്ക് ആക്കം കൂട്ടുവാൻ സമ്മാനങ്ങളുമായി അരീക്കര KCYL യുവജനങ്ങൾ . സെന്റ് റോക്കിസ് യു. പി. സ്കൂൾ, അരീക്കരയിൽ പ്രവേശനോത്സവത്തിനായി എത്തിച്ചേർന്ന കൂട്ടുകാർക്കാണ് കെ സി വൈ എൽ അരീക്കര സ്കൂൾ കിറ്റ് വിതരണം ചെയ്തത്. വികാരി ബഹു. ഫാ . ജോർജ് കപ്പുകാലായിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സി. ഷീബ sjc ക്ക് സ്കൂൾ കിറ്റ് കൈമാറി. ഫാ. ഡാലിഷ് കൊച്ചേരിൽ,ശ്രി എബ്രഹാം കെ. സി, പ്രസിഡന്റ്‌ ഗോഡ്‌വിൻ കൊണ്ടാടാംപടവിൽ, രമ്യാ സ്റ്റീഫൻ, ജോണിസ് പി സ്റ്റീഫൻ, ജിതിൻ, മരിയ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.