കരിങ്കുന്നം കപ്പൂച്ചിൻ ആശ്രമ ദേവാലയത്തിൽ വി.അന്തോണീസിന്റെ തിരുനാൾ ജൂൺ5 മുതൽ

283

കരിങ്കുന്നം വിശുദ്ധ അന്തോണീസിന്റെ കപ്പൂച്ചിൻ ആശ്രമ ദേവാലയത്തിൽ വി.അന്തോണീസിന്റെ തിരുനാളിന് ഒരുക്കമായിട്ടുള്ള നൊവേന ജൂൺ 5-ാം തീയതി ചൊവ്വാഴ്ച വൈകിട്ട് 5.30ന് ആരംഭിക്കുന്നു. ഒൻപത് ദിവസത്തെ നൊവേന 13-ാം തീയതി തിരുനാൾ ദിനത്തിൽ സമാപിക്കുന്നു. 11, 12, 13 തീയതികളിൽ നടക്കുന്ന വചനപ്രഘോഷണത്തിന് റവ.ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ നേതൃത്വം നൽകുന്നു.വൈകുന്നേരം 5.30ന് ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾ— വി.കുർബാന, നൊവേന, നേർച്ചവിതരണം എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു .12 -ാം തീയതി ആഘോഷമായ തിരുശേഷിപ്പ് പ്രതിഷ്ഠയും നടത്തപ്പെടുന്നതാണ്.