നല്ല സമരിയക്കാരനായി പടമുഖം സ്നേഹമാതാ ബാലാമന്ദിരത്തിൽ കുവൈറ്റ് kcyl

156

പടമുഖം : കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ 2018 വർഷത്തെ പ്രഥമ ചാരിറ്റിയായ “നല്ല സമരിയക്കാരന്” പടമുഖം സ്നേഹമാതാ ബാലാമന്ദിരത്തിൽ തുടക്കം കുറച്ചു. പടമുഖത്തെ സ്നേഹമാതാ ബാലാമന്ദിരത്തിലെ 68 കുട്ടികൾക്ക് ആവിശ്യമായ യൂണിഫോം, പാഠപുസ്തകങ്ങൾ തുടങ്ങി പഠനത്തിന് ആവിശ്യമായ മെറ്റീരിയൽസ് വാങ്ങുന്നതിനായി 46000 രൂപ സ്നേഹമാതാ ബാലാമന്ദിരം ഡയറക്ടർ രാജു ചേട്ടന് കൈമാറുകയും, തുടർന്ന് കുട്ടികൾക്ക് ആവിശ്യമായ പഠന മെറ്റീരിയൽസ് വാങ്ങുകയും ചെയ്‌തു.*

*നിർധരരായ കുട്ടികൾക്ക് സാമ്പത്തികമായ സഹായങ്ങൾ നൽകുന്നതിനായി കുവൈറ്റ്‌ കെ.സി.വൈ.എൽ രൂപം കൊടുത്ത പ്രഥമ ചാരിറ്റിയായ “നല്ല സമരിയക്കാരന്” സാമ്പത്തികമായി സഹായം നൽകിയവരെ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. ഒപ്പം വരും നാളുകളിൽ ഈ പുണ്യ ചാരിറ്റിയുടെ മുന്നോട്ടുള്ള സുഗമമായ നടത്തിപ്പിന് നല്ലവരായ നിങ്ങളോരോരുത്തരുടേയും സഹായ സഹകരണങ്ങൾ പ്രിതീക്ഷിച്ചു കൊള്ളുന്നു.*
◽◼◽◼◽◼◽◼◽◼◽