സോഷ്യൽ മീഡിയയുടെ ശക്തി ഫലം കണ്ടു. റേഷൻകടകൾ പൂർണ പ്രവർത്തനത്തിലേക്ക്

160

കുറച്ചു ദിവസങ്ങളായി സെർവർ തകരാർ മൂലം പ്രവർത്തിക്കാതെ ഇരുന്ന റേഷൻ കടകൾ നാളെ മുതൽ പൂർണമായി പ്രവർത്തന സജ്ജമാകും.ശ​ക്ത​മാ​യ മ​ഴ ആ​രം​ഭി​ച്ച​തോ​ടെ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കാ​തെ സാ​ധാ​ര​ണ​ക്കാ​ർ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ദു​രി​ത​ത്തി​ലാ​യി​രു​ന്നു ഇതിന്റെ നേർകാഴ്ച കരിങ്കുന്നത്ത് നിന്ന് കരിങ്കുന്നം ലൈവിലൂടെ റിപ്പോർട്ട് ചെയ്തിരുന്നു. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരകണക്കിന് ആളുകളാണ് ഏതാനും ദിവസങ്ങൾ കൊണ്ട് സാധാരണകാരുടെ ബുദ്ധിമുട്ടുകൾ നേരിട്ട് കരിങ്കുന്നം ലൈവിലൂടെ കണ്ടത്. ഏതായാലും സെർവർ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു റേഷൻ വ്യാപാരം നാളെ മുതൽ പൂർവ്വ സ്ഥിതിയിലാക്കുനത്തോടെ മഴയും അതുമൂലും തൊഴിലില്ലായിമയും കാരണം കഷ്‌ടപ്പെടുന്നവർക്ക്‌ ഒരു ആശ്വാസമാകും. സ​ർ​വ​ർ ത​ക​രാ​റി​ലാ​യ​തോ​ടെ പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കു​ന്ന ഇ -​പോ​സ് മെ​ഷീ​നു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഉ​ത്പന്ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്താ​നാ​വാ​തെ വ​ന്ന​തോ​ടെ അ​ട​ച്ചി​ട്ട റേ​ഷ​ൻ ക​ട​ക​ൾ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ തു​റ​ന്നു. സ​ർ​വ​ർ ത​ക​രാ​ർ പ​ഹ​രി​ഹ​രി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ റേ​ഷ​ൻ ക​ട​ക​ൾ തു​റ​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ ആ​രം​ഭി​ച്ച​തോ​ടെ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കാ​തെ സാ​ധാ​ര​ണ​ക്കാ​ർ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ദു​രി​ത​ത്തി​ലാ​യി​രു​ന്നു.
ഇ – ​പോ​സ് മെ​ഷീ​നു​ക​ൾ പ​ണി മു​ട​ക്കി​യ​തോ​ടെ ജി​ല്ല​യി​ൽ എ​ല്ലാ​യി​ട​ത്തും പൊ​തു​വി​ത​ര​ണ സ​ന്പ്ര​ദാ​യ​വും ഇ​തോ​ടെ താ​ളം തെ​റ്റി. ഇ- ​പോ​സ് മെ​ഷീ​ൻ മു​ഖേ​ന​യ​ല്ലാ​തെ റേ​ഷ​ൻ ഉ​ത്പന്ന​ങ്ങ​ൾ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കാ​നാ​വി​ല്ലെ​ന്ന നി​ബ​ന്ധ​ന ഉ​ള്ള​തി​നാ​ൽ ക​ട​യു​ട​മ​ക​ൾ റേ​ഷ​ൻ ഷോ​പ്പു​ക​ൾ അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു. ക​ട​ക​ൾ അ​ട​ച്ചി​ടു​ന്ന​തി​ന്‍റെ പേ​രി​ൽ ഉ​ട​മ​ക​ളും ഉ​പ​യോ​ക്താ​ക്ക​ളും ത​മ്മി​ൽ ത​ർ​ക്ക​വും പ​തി​വാ​യി​രു​ന്നു. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് കൃ​ത്യ​മാ​യ അ​ള​വി​ലും തൂ​ക്ക​ത്തി​ലും റേ​ഷ​ൻ ഉ​ത്പന്ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് റേ​ഷ​ൻ ക​ട​ക​ൾ തോ​റും ഇ-​പോ​സ് മെ​ഷീ​നു​ക​ൾ ഭ​ക്ഷ്യ വ​കു​പ്പ് എ​ത്തി​ച്ച​ത്. സിം​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഷീ​ൻ ഓ​ണാ​ക്കു​ന്ന സ​മ​യം മു​ത​ൽ റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്നു​ള്ള സി​ഗ്ന​ൽ ലൊ​ക്കേ​ഷ​ൻ സ​ഹി​തം ക​മ്മീ​ഷ​ണ​ർ ഓ​ഫ് സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സി​ൽ ല​ഭി​ക്കും. റേ​ഷ​ൻ ക​ട​ക​ൾ​ക്കു​ള്ള വി​ഹി​ത​വും ഓ​രോ കാ​ർ​ഡു​ട​മ​ക​ൾ​ക്കു​മു​ള്ള വി​ഹി​ത​വും മെ​ഷീ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ അ​ന​ധി​കൃ​ത വി​ൽ​പ്പ​ന ന​ട​ത്താ​ൻ ക​ഴി​യി​ല്ല. റേ​ഷ​ൻ ക​ട​യു​ട​മ വി​ര​ൽ തൊ​ടു​ന്ന​തോ​ടെ​യാ​ണ് മെ​ഷീ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. ഈ ​സ​മ​യ​മാ​ണ് റേ​ഷ​ൻ ക​ട​ക​ൾ തു​റ​ക്കു​ന്ന സ​മ​യ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ റേ​ഷ​ൻ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം അ​ധി​കൃ​ത​ർ​ക്ക് മ​ന​സി​ലാ​ക്കാ​നും ക​ഴി​യും. മാ​സ​ത്തി​ലൊ​രി​ക്ക​ൽ ഉ​പ​ഭോ​ക്താ​വ് മെ​ഷീ​നി​ൽ വി​ര​ല​ട​യാ​ളം പ​തി​പ്പി​ക്ക​ണം. ഇ​തോ​ടെ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന റേ​ഷ​ൻ വി​ഹി​തം മെ​ഷീ​നി​ൽ തെ​ളി​യും. ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ ബി​ല്ല​ടി​ച്ച് ഉ​പ​ഭോ​ക്താ​വി​നു ന​ൽ​കാം. ഇ​ത്ത​ര​ത്തി​ൽ റേ​ഷ​ൻ ഇ​ട​പാ​ട് സു​താ​ര്യ​മാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ- ​പോ​സ് മെ​ഷീ​ൻ സ​ന്പ്ര​ദാ​യം നി​ല​വി​ൽ വ​ന്ന​ത്. എ​ന്നാ​ൽ പ​തി​വാ​യി സ​ർ​വ​ർ ത​ക​രാ​റി​ലാ​കു​ന്ന​തോ​ടെ മെ​ഷീ​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കു​ന്ന​ത് ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ത​ക​രാ​ർ പ​രി​ഹ​രി​ക്ക​പ്പെ​ട്ടെ​ങ്കി​ലും വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​മോ എ​ന്ന ആ​ശ​ങ്ക ക​ട​യു​ട​മ​ക​ൾ​ക്കു​ണ്ട്. നെ​റ്റ്‌വ​ർ​ക്ക് ല​ഭ്യ​മ​ല്ലെ​ങ്കി​ൽ മെ​ഷീ​ൻ പ്ര​വ​ർ​ത്തി​ക്കി​ല്ല. ബി​എ​സ്എ​ൻ​എ​ൽ, വൊ​ഡാ​ഫോ​ണ്‍ നെ​റ്റ്്‌വർ​ക്കാ​ണ് വേ​ണ്ട​ത്. എ​ന്നാ​ൽ 3 ജി ​വേ​ണ്ട​തി​നാ​ൽ പ​ല​യി​ട​ത്തും നെ​റ്റ്‌വ​ർ​ക്ക് ക​വ​റേ​ജ് ല​ഭി​ക്കാ​റി​ല്ല. പ​ല​പ്പോ​ഴും സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​കു​ന്ന​തെ​ന്ന് റേ​ഷ​ൻ ക​ട​യു​ട​മ​ക​ൾ പ​റ​യു​ന്നു.