ശമ്പളവർധനവിലൂടെ മറ്റ് മാനേജ്മെന്റുകൾക്ക് മാതൃകയായി കാരിത്താസ് ഹോസ്പിറ്റൽ

3205

കേരളത്തിലെ ഹോസ്പിറ്റൽ മാനേജുമെന്റുകൾക്ക് മാതൃകയായി നഴ്സുമാർക്ക് ശമ്പളം വർദ്ധിപ്പിച്ച് കാരിത്താസ് ഹോസ്പിറ്റൽ. കഴിഞ്ഞ മാർച്ചിൽ സർക്കാർ പുതുക്കിയ ശമ്പള പ്രകാരമുള്ള വർദ്ധനവാണ് കോട്ടയം അതിരൂപതയുടെ കീഴിലുള്ള കാരിത്താസ് ഹോസ്പിറ്റലിൽ നിലവിൽ വന്നിട്ടുള്ളത്. 300 മുതൽ 500 വരെയുള്ള ബെഡുകളുടെ കാറ്റഗറിയിലാണ് കാരിത്താസ് ഹോസ്പിറ്റൽ 24000 രൂപ ശമ്പളവർധനവാണ് ആശുപത്രി ജീവനക്കാരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടുള്ളത്. കേരളത്തിലെ ഹോസ്പിറ്റൽ മാനേജ്മെന്റ് സർക്കാറിന്റെ ശമ്പളവർധനവിനോട് മുഖംതിരിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ കാരിത്താസ് ഹോസ്പിറ്റൽ മാതൃകപരമായി മുന്നോട്ടുവന്നത് ഹോസ്പിറ്റൽ ജീവനക്കാർക്ക് ആശ്വാസമാകും എന്നതുപോലെതന്നെ കോട്ടയം അതിരൂപതയിലെ വിശ്വാസികൾക്ക് അഭിമാനകരവുമാണ്. ശക്തമായ നഴ്സിങ്ങ് സമരങ്ങൾക്ക് ശേഷം കഴിഞ്ഞ മാർച്ചിലായിരുന്നു സർക്കാർ പുതിയ
ശമ്പള വർധനവിന് ഉള്ള ഓർഡിനൻസ് പുറത്തിറക്കിയത്. എന്നാൽ കേരളത്തിലെ ഹോസ്പിറ്റൽ മാനേജ്മെന്റുകൾ ഇതു അംഗീകരിക്കാതെ നിയമനടപടികളുമായി മുന്നോട്ട് പോയെങ്കിലും ശക്തമായ തിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്നും സുപ്രീംകോടതിയിൽ നിന്നും നേരിട്ടത്. അതിനുശേഷവും പുതിയ രീതിയിലുള്ള ശമ്പളവർദ്ധനവ് കേരളത്തിലെ മാനേജുമെന്റുകൾ വരുത്താത്തതിൽ ശക്തമായ പ്രതിഷേധമായിരുന്നു പൊതുജനങ്ങളിൽനിന്നും ഉയർന്നിരുന്നത്. കാരിത്താസ് ആശുപത്രിയ്ക്ക് പുറമേ അമല ഹോസ്പിറ്റല് ശമ്പള വർദ്ധനവ് വരുത്തിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ നേഴ്സിങ് സംഘടനയായ യുഎൻഎയുടെ പ്രസിഡന്റ് ജാസ്മിൻ ഷാ ഫേസ്ബുക്കിലൂടെയാണ് ഈ വിവരം അറിയിച്ചത്. ജാസ്മിൻ ഷായുടെ ഫേസ്ബുക്കിന്റെ പൂർണരൂപം താഴെ.

പുതുക്കിയ ശംബളം നൽകി തൃശൂർ അമല മെഡിക്കൽ കോളേജും,കോട്ടയം കാരിത്താസ് ആശുപത്രിയും.26000 രൂപ ( 500-700 )കാറ്റഗറിയിലുള്ള…

Posted by Jasminsha Manthadathil on Tuesday, June 5, 2018