തൊ​ടു​പു​ഴ ചാഴികാട്ട് ആശുപത്രിയുടെ ആ​ധു​നീ​ക​രി​ച്ച ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇന്ന്

171

തൊ​ടു​പു​ഴ : ആ​ധു​നീ​ക​രി​ച്ച ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ന​ൽ​കു​ന്ന ഡ​യാ​ലി​സി​സ് മെ​ഷി​ന്‍റെ സ​മ​ർ​പ്പ​ണ​വും ചാ​ഴി​കാ​ട്ട് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് രാ​വി​ലെ 11നു ​ന​ട​ക്കും.
ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ​ഫ് സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​സി.​എ​സ്. സ്റ്റീ​ഫ​ൻ , ഡോ. ​ടോ​മി മാ​ത്യു, ഡോ. ​ജോ​ർ​ജ് കു​ര്യ​ൻ, കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സി​ഇഒ ​തോ​മ​സ് ജോ​സ​ഫ്, ഷി​ബു പീ​റ്റ​ർ, ലാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 500 ഡ​യാ​ലി​സി​സ് സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് ജ​ന​റ​ൽ മാ​നേ​ജ​ർ ത​മ്പി എ​രു​മേ​ലി​ക്ക​ര അ​റി​യി​ച്ചു.