മഴ വില്ലനായി, വൈദ്യുതി കിട്ടാക്കനിയായി കരിങ്കുന്നം

263

ഏതാനും ദി​വ​സ​മാ​യി കരിങ്കുന്നത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി​യി​ല്ല. ഇ​തു മൂ​ലം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ജ​ന​ങ്ങ​ൾ ഇ​രു​ട്ടി​ൽ ക​ഴി​യു​ക​യാ​ണ്. മ​ഴ​യും, കാ​റ്റും ഉ​ണ്ടാ​കു​ന്ന​തു​മൂ​ലം മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു വീ​ഴു​ന്ന​തും മ​റ്റു​മാ​ണ് വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.വൈദ്യുതി പണിമുടക്കുന്നതുമൂലം സാധാരണക്കാരുടെ ദൈദി​ന കാ​ര്യ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലാ​യി. ഇ​ല​ക്ട്രി​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​കു​ന്നി​ല്ല. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. വൈ​ദ്യു​തി​യി​ല്ലാ​ത്ത​തി​ന്റെ കാ​ര​ണ​മ​റി​യാ​ൻ ഓ​ഫീ​സി​ൽ വി​ളി​ച്ചാ​ൽ നി​ങ്ങ​ൾ വി​ളി​ക്കു​ന്ന സ​ബ്സ്ക്രൈ​ബ​ർ തി​ര​ക്കി​ലാ​ണ് എ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്.വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ ന​ശി​ക്കു​ക​യും ന​ഷ്ടം വ​രു​ക​യും ചെ​യ്തു. വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്കാ​ൻ ഒ​രു ദി​വ​സം താ​മ​സി​ച്ചാ​ൽ ഫ്യൂ​സ് ഉൗ​രു​ക​യോ, പി​ഴ ഈ​ടാ​ക്കു​ക​യോ ചെ​യ്യു​ന്ന അ​ധി​കൃ​ത​ർ വൈ​ദ്യു​തി കൃ​ത്യ​മാ​യി ന​ൽ​കാ​ൻ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.