കരിങ്കന്നം കപ്പൂച്ചിൻ ആശ്രമത്തിൽ തിരുനാൾ ഒരുക്ക ധ്യാനം ഇന്നുമുതൽ, ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നേതൃത്വം നൽകും.

476

കരിങ്കുന്നം വിശുദ്ധ അന്തോണീസിന്റെ കപ്പൂച്ചിൻ ആശ്രമ ദേവാലയത്തിൽ വി.അന്തോണീസിന്റെ തിരുനാളിന് ഒരുക്കമായിട്ടുള്ള ധ്യാനം ജൂൺ.11തിങ്കളാഴ്ച വൈകിട്ട് 5.30 വി.കുർബാനയോടെ ആരംഭിക്കുന്നു.
11, 12, 13 തീയതികളിൽ നടക്കുന്ന വചനപ്രഘോഷണത്തിന് റവ.ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ OFM Cap. റവ.സി.ആൻമരിയ SH,(ശാലോം)
സ.പൊന്നമ്മചേച്ചി(ശാലോം) എന്നിവർ
നേതൃത്വം നൽകുന്നു.വൈകുന്നേരം 5.30ന് ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾ— വി.കുർബാന, നൊവേന, വചനപ്രഘോഷണം, നേർച്ചവിതരണം എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു .12 -ാം തീയതി ആഘോഷമായ തിരുശേഷിപ്പ് പ്രതിഷ്ഠയും
13–ാം തിയതി മരിയൻ ദിനവും സംയുക്തമായി ആചരിക്കുന്നു. 13-ാം തിയതി മഴക്കാലജന്യ രോഗങൾക്കെതിരെയുള്ള പ്രതിരോധമരുന്നും വിതരണം ചെയ്യുന്നതാണ് .