മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി മെമ്മോറിയല്‍ ക്‌നാനായ മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നാളെ കടുത്തുരുത്തിയിൽ

100

കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി പിതാവിന്റെ സ്‌മരണാര്‍ത്ഥം കുന്നശ്ശേരി പിതാവിന്റെ മാതൃ ഇടവകയായ കടുത്തുരുത്തിയില്‍ നിര്‍മ്മിക്കുന്ന മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി മെമ്മോറിയല്‍ ക്‌നാനായ മ്യൂസിയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം പിതാവിന്റെ പ്രഥമ മരണവാര്‍ഷിക ദിനമായ നാളെ‌ ജൂണ്‍ 14-ാം തീയതി വൈകുന്നേരം 5 മണിക്ക്‌ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ നിര്‍വ്വഹിക്കും. ക്‌നാനായ സമുദായ പൈതൃകവും സമുദായത്തിന്റെ വിവിധ വളര്‍ച്ചാഘട്ടങ്ങളും വരുംതലമുറയ്‌ക്ക്‌ അനുഭവവേദ്യമാക്കുന്നതിനുവേണ്ടിയാണ്‌ മ്യൂസിയം നിര്‍മ്മിക്കുന്നത്‌. കടുത്തുരുത്തി സെന്റ്‌ മേരീസ്‌ വലിയ പള്ളിയോട്‌ നിര്‍മ്മിക്കുന്ന മ്യൂസിയത്തില്‍ ക്‌നാനായ സമുദായത്തിന്റെ പ്രേഷിത കുടിയേറ്റ ചരിത്രം ഓഡിയോ വിഷ്വല്‍ സൗകര്യങ്ങളോടെ ക്രമീകരിക്കും.