കേജരിവാളിനു പിന്തുണയുമായി നാലു മുഖ്യമന്ത്രിമാർ; ഡൽഹിയിൽ അസാധാരണ നീക്കങ്ങൾ

102

ആ​റു​ദി​വ​സ​മാ​യി കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തു​ന്ന ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ കാ​ണാ​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​ട​ക്കം നാ​ലു മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്ക് ഡ​ൽ​ഹി ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ൽ അ​നു​മ​തി നി​ഷേ​ധി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി, ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.ബിജെപിക്ക് എതിരെ പ്രതിപക്ഷ പാർട്ടികളുടെ ഒരുമിച്ചുള്ള ഒരു മുന്നേറ്റം ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ അവസരത്തിൽ പല സംസ്ഥാനങ്ങളിൽ നിന്നുള്ള വിത്യസ്ത പാർട്ടികളിൽ അംഗങ്ങളായുള്ള മുഖ്യമന്ത്രിമാരുടെ ഒത്തുചേരൽ ദേശീയ തലത്തിൽ ഇപ്പോൾ തന്നെ ചർച്ചയായിട്ടുണ്ട്. എന്നാൽ കോൺഗ്രസിന് എതിരെ മത്സരിച്ചു വിജയിച്ചുവന്ന AAP പാർട്ടിയോട് ഈ അവസരത്തിൽ കോൺഗ്രസിനുള്ള നിലപാട് നിർണ്ണായകമാകും.