തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണായി എല്‍.ഡി.എഫിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടു

244

മിനി മധു ചെയര്‍പേഴ്‌സണ്‍.
തൊടുപുഴ : നഗരസഭ ചെയര്‍പേഴ്‌സണായി എല്‍.ഡി.എഫിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ്‌ ധാരണപ്രകാരം സഫിയ ജബ്ബാര്‍ രാജി വച്ചതിനെ തുടര്‍ന്നാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫിലെ മിനി മധുവിന്‌ 13, യു ഡി എഫിലെ ജെസ്സി ആന്റണിയ്‌ക്ക്‌ 14, ബി ജെ പിയിലെ ബിന്ദു പത്മകുമാറിന്‌ 8 വോട്ടുകള്‍ ലഭിച്ചു. രണ്ടാം ഘട്ടത്തില്‍ നടന്ന വോട്ടെടുപ്പില്‍ വൈസ്‌ ചെയര്‍മാന്‍ റ്റി.കെ. സുധാകരന്‍നായരുടെ വോട്ട്‌ അസാധുവായതിനെ തുടര്‍ന്ന്‌ മിനി മധുവിനും ജെസ്സി ആന്റണിക്കും 13 വോട്ടുകള്‍ വീതം ലഭിച്ചു. ബി ജെ പി അംഗങ്ങള്‍ വോട്ടുകള്‍ അസാധുവാക്കി. ഇതേത്തുടര്‍ന്ന്‌ നറുക്കെടുപ്പിലാണ്‌ മിനി മധുവിനെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തത്‌. നഗരസഭയിലെ 25-ാം വാര്‍ഡ്‌ കൗണ്‍സിലറാണ്‌ വീട്ടമ്മയായ മിനി മധു. ഒളമറ്റം കണ്ണുവീട്ടില്‍ കുടുംബാംഗമാണ്‌.