ഉഴവൂർ KCYL ന്റെ കരുത്തും കരുതലും പദ്ധതി ആരംഭിച്ചു

120

ചെങ്ങലീരി-രാജപുരം ഫൊറാനകൾ സംയുക്തമായി നടത്തിയ speranza നേതൃത്വ പരിശീലന ക്യാമ്പിന്റെ മെഗാ സ്പോൺസർഷിപ്‌ പ്രബുദ്ധരായ ഉഴവൂർ ഇടവകക്കാരുടെ പിന്തുണയോടു കൂടി ഉഴവൂർ KCYL ഏറ്റെടുത്തു കൊണ്ട് കരുത്തും കരുതലും പദ്ധതിക്ക് തുടക്കം കുറിച്ചു. ഉഴവൂർ വികാരി *റെവ.ഫാ.തോമസ് പ്രാലേൽ ഉൽഘാടനം നടത്തിയ പദ്ധതി, ഉഴവൂർ യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ. ജോമി കൈപ്പാറേട്ട്സാ മ്പത്തിക പിന്തുണ കൈമാറിക്കൊണ്ട് തുടക്കം കുറിച്ചു.
സാമുദായിക-സഭാ-രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ ക്നാനായ യുവജന മുന്നേറ്റം കൂടുതൽ *കരുത്തോടെ കരുതലോടെ* കടന്നു വരാനുള്ള പദ്ധതി, മികവാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നടത്താൻ ഉദ്ദേശിക്കുന്ന സഹോദര യൂണിറ്റുകൾക്ക് മുതൽ കൂട്ടാകും. അസിസ്റ്റന്റ് വികാരി ഫാ. എബിൻ കവുന്നുംപാറയിൽ, സെക്രട്ടറി സാജുമോൻ സാജു ആൽപാറയിൽ സ്റ്റീഫൻ വടയാർ, ഡയറക്ടർ സജോ വേലിക്കെട്ടേൽ, sr. അയോണ, ആഷ്‌ലി കല്ലട, സീന പൂവത്തുങ്കൽ തുടങ്ങിയവർ ഉഴവൂർ KCYL-ന് നേതൃത്വം നൽകുന്നു. ഉഴവൂർ ഇടവകക്കാരായ എം.എം തോമസ് മറ്റപ്പള്ളിക്കുന്നേൽ, ജോണി കുരിയൻ കുടിയിരുപ്പിൽ, ഫ്രണ്ട്‌സ് of ഉഴവൂർ KCYL എന്നിവരാണ് ആദ്യ സ്‌പോൺസർഷിപ് ഉഴവൂർ KCYL നു വേണ്ടി നല്കിയത്.