സെൻറ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂളിൽ വായനദിന ഉദ്ഘാടനവും മെറിറ്റ് ഡേയും സംഘടിപ്പിച്ചു

249

ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് വായനാദിനഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കരിങ്കുന്നം സെൻറ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂളിന്റെ ഇൻഡോർ സ്റ്റേഡിയത്തിൽവച്ച് സ്കൂൾ മാനേജർ റെവ. ഫാ. ഡോ. തോമസ് ആദോപ്പള്ളിടെ അധ്യക്ഷതയിൽ, ഇടുക്കി SPC യുടെ അസിസ്റ്റൻറ് നോഡൽ ഓഫീസർ ശ്രീ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു, സ്കൂൾ ഹെഡ്മാസ്റ്റർ റെവ.സി.ലിൻഡ, പ്രിൻസിപ്പൽ ശ്രീ യു യു.കെ സ്റ്റീഫൻ, മുൻ ഹെഡ്മാസ്റ്റർ എം.എ തോമസ്, PTA പ്രസിഡൻറ് ജോമോൻ എബ്രഹാം, MPTA പ്രസിഡൻറ് ജീന എബ്രഹാം എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കരിങ്കുന്നം സെൻറ് അഗസ്റ്റിൻ സ്കൂളിലെ തന്നെ അധ്യാപകനും, എഴുത്തുകാരനും സാഹിത്യകാരനും, ഇംഗ്ലീഷ് ഭാഷാ പണ്ഡിതനുമായ ശ്രീ ജയ്സൺ കൊച്ചുവീടനെ വായനാദിനത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം 2018 എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാ കുട്ടികൾക്കും മെഡലും സർട്ടിഫിക്കറ്റും സമ്മാനിക്കുകയും ചെയ്തു. Spc യുടെ സ്റ്റേറ്റ് ക്യാമ്പിൽ ബെസ്റ്റ് ക്യാമ്പറായി തിരഞ്ഞെടുത്ത കുമാരി അച്ചു ജൈമോനുള്ള മെമന്റോ ശ്രീ സുരേഷ് ബാബു നൽകി. സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിരിക്കുന്ന പുസ്തകപ്രദർശനം റെവ. ഫാ. ഡോ. തോമസ് ആദോപ്പള്ളി ഉദ്ഘാടനം ചെയ്തു.