BAVOOSCO ചുങ്കം ഫൊറോനായുടെ നേതൃത്വത്തിൽ സുറിയാനി സംഗീത പരിശീലന കളരി കരിങ്കുന്നത്ത്

120

കെ.സി.വൈ.എൽ ചുങ്കം ഫൊറോന അവതരിപ്പിക്കുന്ന
*BOVOOSO – 2K18*
“സുറിയാനി സംഗീത പരിശീലന കളരി ”

പ്രിയ സുഹൃത്തുക്കളെ ക്നാനായ സമുദായം സഭക്കും സമൂഹത്തിനും നൽകിയ സംഭാവനകൾ വളരെ വലുതാണല്ലോ .അതിൽ ഒന്നും , ഏറ്റവും പ്രധാപ്പെട്ടതുമായ സംഭാവനയാണ് ക്നാനായ സമുദായം രൂപപ്പെടുത്തി നൽകിയ സുറിയാനി പാരമ്പര്യമുള്ള സിറോ മലബാർ സഭയിലെ ആരാധന ക്രമമം .1960 കൾക്ക് മുൻപ് വരേ സുറിയാനി ഭാഷയിൽ ആയിരുന്ന ആരാധന ക്രമം , നമുക്ക് കൂടുതൽ ഫലപ്രദമാകുക എന്ന നല്ല ഉദ്ദേശത്തോടെ ആയിരിന്നിരിക്കണം മലയാളത്തിലേക്കും മറ്റു ഭാഷകളിലേക്കും പരിവർത്തനം നടത്തിയതും ഇന്ന് അനുഷ്ടിച്ചു പോരുന്നതും.നമ്മുടെ പാരമ്പര്യങ്ങളും തനിമയും ,സഭക്കും സമുദായത്തിനും നൽകിയ സംഭാവനകളെ കുറിച്ചും മറ്റു ചിലർ അവകാശവാദം ഉന്നയിക്കുബോൾ ,അവയെ കുറിച്ചുള്ള കൃത്യമായ അറിവ് നമുക്ക് ഉണ്ടായിരുക്കുക എന്നത് ആണ് ഏറ്റവും ഉചിതമായ പ്രതിരോധമാർഗം എന്ന് കെ.സി.വൈ.എൽ ചുങ്കം ഫൊറോന സമിതി വിലായിരിത്തുനിന്നു.അതോടപ്പം തന്നെ അവയല്ലാം കാത്തു സംരക്ഷിച്ചു അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കുക എന്നത് നമ്മുടെ കടമയാണ്.ഈ ലക്ഷ്യങ്ങളെ മുന്നിൽകണ്ടുകൊണ്ടാണ് കെ.സി .വൈ .എൽ. ചുങ്കം ഫൊറോനായുടെ ആഭിമുഖ്യത്തിൽ *BOVOOSO 2K18* July 1-)o തിയതി 2.30 pm ന് കരിങ്കുന്നം യൂണിറ്റിൽ വെച്ച് സംഘടിപ്പിക്കുന്നത് . ചുങ്കം ഫൊറോനയിലെ എല്ലാ ഇടവകയിലെയും ഗായകരെയും , മറ്റു താല്പര്യമുള്ളവരെയും ഉള്കൊള്ളിച്ചുകൊണ്ട് ആരംഭിക്കുന്ന സുറിയാനി സംഗീത പരിശീലന പരുപാടി നമ്മുടെ നിലനില്പിന് ചെറിയൊരു കൈതാങ് ആകുമെന്ന് പ്രധീക്ഷിക്കുന്നു ..

🌷കെ സി.വൈ എൽ ചുങ്കം ഫൊറോന സമിതി🌷