പുതിയ ചീഫ്‌ സെക്രട്ടറിയുടെ മാതാപിതാക്കൾക്ക് ഇടവകയുടെയും നാടിന്റെയും ആദരം

381

ചെറുകര: കേരളത്തില്‍ പുതിയ ചീഫ്‌ സെക്രട്ടറിയായി നിയമിതനായ ചെറുകര സെന്റ്‌ ആന്റണീസ്‌ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥി ടോം സിറിയക്കിന്റെ മാതാപിതാക്കളെ സ്‌കൂള്‍ മാനേജ്‌മെന്റ അനുമോദിച്ചു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി മാതാപിതാക്കള്‍ക്ക്‌ പൂച്ചെണ്ട്‌ നല്‍കി മധുരം വിതരണം ചെയ്‌തു. സ്‌കൂള്‍ മാനേജര്‍ ഫാ. ഏബ്രാഹം തറത്തട്ടേല്‍, പി.റ്റി.എ. പ്രസിഡന്റ്‌ ബേബി ഇടയാടി, വിദ്യാര്‍ത്ഥി ആനന്ദ്‌ ധനശേന്‍ എന്നിവര്‍ പ്രസംഗിച്ചു.