ആരോഗ്യ സംരക്ഷണം ഉറപ്പാക്കി കരിങ്കുന്നത്ത്‌ മെഗാമെഡിക്കൽ ക്യാമ്പ് നടന്നു.

210

കരിങ്കുന്നം: വർദ്ധിച്ചുവരുന്ന സാംക്രമിക പാരമ്പര്യരോഗങ്ങളെ പ്രതിരോധിക്കുവാനും രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തുവാനുമായി കരിങ്കന്നം സെൻറ് അഗസ്റ്റിൻ പാരിഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. ക്നാനായ കത്തോലിക്കാ കോൺഗ്രസ് ചുങ്കം ഫൊറോന കൗൺസിലിൻറെയും കെ സി സി, കെ സി ഡബ്ലിയു, കെ സി വൈ ൽ എന്നീ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ തൊടുപുഴ ചാഴികാട്ട് ആശുപത്രിയുടെ സഹകരണത്തോടെ കരിങ്കുന്നം സെൻറ് അഗസ്റ്റിൻസ് പാരീഷ് ഹാളിൽ വച്ച് ജൂൺ 30 ശനിയാഴ്ച രാവിലെ 9 30 മുതൽ മെഗാമെഡിക്കൽ ക്യാമ്പ് നടത്തിയത്. കെ സി സി യൂണിറ്റ് പ്രസിഡണ്ട് ശ്രീ സണ്ണി കൂട്ടകല്ലിങ്കലിന്റെ സ്വാഗതത്തോടുകൂടി ചാഴികാട്ടു ആശുപത്രി ചെയർമാൻ ഡോ. ജോസഫ് സ്റ്റീഫൻ F R C Sക്യാമ്പ് ഉദ്‌ഘാടനം നിർവഹിച്ചു. തുടർന്ന് കരിങ്കുന്നം സെൻറ് അഗസ്റ്റിൻസ് പള്ളി വികാരി റവ.ഡോ. തോമസ് ആദോപ്പള്ളിൽ അനുഗ്രഹപ്രഭാഷണവും കെ സി സി ഫൊറോനാ ചാപ്ലയിൻ ഫാ. വിൻസൺ കുരുട്ടുപറമ്പിൽ മുഖ്യപ്രഭാഷണവും നടത്തി സൗജന്യ വൈദ്യ പരിശോധന, സൗജന്യ മരുന്ന് വിതരണം, സൗജന്യ ലാബ് ടെസ്റ്റുകൾ എന്നിവ ക്യാമ്പിന്റെ സവിശേഷതകളാണ്. ജനറൽ മെഡിസിൻ, ഫിസിയോതെറാപ്പിസ്റ്റ്, ലാബ് ടെസ്റ്റുകൾ രാവിലെ 9 30 മുതലും കാർഡിയോളജി, ന്യൂറോ സർജൻ, ഓർത്തോ, ഗൈനക്കോളജി, ത്വക്ക് രോഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ഉച്ചകഴിഞ്ഞ് 2 മണി മുതലും എന്നനിലക്കാണ് മെഡിക്കൽ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.