KCYL യൂണിറ്റിന്റെ നേതൃത്വത്തിൽ കരിങ്കുന്നം ഇടവകയിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു

346

കരിങ്കുന്നം സെന്റ് അഗസ്റ്റിൻ ക്നാനായ പള്ളിയിൽ വിശുദ്ധ തോമാശ്ലീഹയുടെ ഓർമ്മത്തിരുന്നാൾ ആഘോഷിച്ചു. ദുക്റാന തിരുനാൾ ദിനമായ ഇന്ന് രാവിലെ ഏഴു മണിക്ക് നടന്ന ആഘോഷമായ കുർബ്ബാനയുടെ തിരുക്കർമ്മങ്ങൾക്ക് ഫാദർ തോമസ് ആദോപ്പള്ളിൽ നേതൃത്വം കൊടുത്തു. കരിങ്കുന്നം KCYL യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വി. കുർബാനയ്ക്കുശേഷം തോമസ് നാമധാരികളെ ആദരിക്കുകയും. പള്ളിയിലെ ഗായക സംഘത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച പ്രത്യേക ഗാനത്തോട്കൂടെ, നാമകരണ തിരുന്നാൾ ആഘോഷിക്കുന്ന പള്ളി വികാരി തോമസ് അച്ഛൻ ഉൾപ്പെടെ ഇടവകയിലെ തോമസ് നാമധാരികൾ കേക്ക് മുറിച്ച് ഭരതത്തിന്റെ അപ്പസ്തോലനായ തോമസ്ലിഹയുടെ ഓർമ്മ ദിനം ആഘോഷമാക്കി.