സൗജന്യ പ്രധിരോധ മരുന്നു വിതരണവും, ആരോഗ്യ ബോധവൽക്കരണ സെമിനാറും, പ്രതിഭകൾക്ക് അനുമോദനവും

105

ചുങ്കം : ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കോലാനി ഗവ. ഹോമിയോ ആശുപത്രിയുടെ നേതൃത്തിലും തൊടുപുഴ വൈസ്‌-മെൻസ് ക്ലബും ആയി സഹകരിച്ചും, k. C. Y. L, k. C. W. A. എന്നിവയുടെ സഹകരണത്തോടെ ചുങ്കം പാരിഷ് ഹാളിൽ വച്ച് 2018 ജൂലൈ 1ന് രാവിലെ 8-30ന് ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തുകയുണ്ടായി. യോഗത്തിൽ വച്ച് ഈവർഷം C. B. S. C+2വിൽ ഫുൾ A1 കരസ്ഥമാക്കിയ മിറിയ മറിയം റോജർ പുളിമൂട്ടിലിനേയും, NEET UG എൻട്രൻസ് പരീക്ഷക്ക് 642 ആം റാങ്കും കേരള എൻട്രൻസിൽ 74ആം റാങ്കും നേടിയ ജോയൽ മാത്യു തോട്ടുങ്കലിനെയും, എംബിബിസ്‌ ഉന്നത വിജയം നേടിയ DR. Daryil phils joe നെയും വെരി റെവ. ഫാ. ജോർജ് പുതുപ്പറമ്പിൽ, KCWA വൈസ് പ്രസിഡന്റ്‌ സൽമ ജെയിംസ് KCC പ്രെസിഡൻറ് V.J.മാത്യു എന്നിവർ മൊമെന്റോ നൽകി അനുമോദിച്ചു. പ്രധിരോധ മരുന്ന് വിതരണത്തിൻ്റെ ഉത്ഘാടനം വെരി റവ. ഫാ. ജോർജ് പുതുപ്പറമ്പിൽ നിർവഹിച്ചു. കെസിസി യൂണിറ്റ് പ്രസിഡണ്ട്‌ ശ്രീ. V. J. മാത്യു വിന്റെ അധ്യക്ഷതയിൽ വൈസ-്‌മെൻസ് ക്ലബ്ബിനെ പ്രധിനിധീകരിച് ‌തൊടുപുഴ വെൽക്കയെർ ക്ലിനിക്‌ ഡോ. ഷെരീജ് ജോസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. Dr. ടോണി അരിക്കുഴ NH ക്ലാസ്സ്‌ എടുത്തു. തുടർന്ന് KCYL ഡയറക്ടർ ശ്രീ സിജുഫിലിപ് നന്ദിയും അർപ്പിച്ചു. Dr. ലിസ് ജെറി അറക്കൽ (സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ തൊടുപുഴ) മരുന്ന് വിതരണത്തിനു നേതൃത്വം നൽകി.