തൊടുപുഴ KSRTC ഡിപ്പോയ്ക്ക് വീണ്ടും ഫണ്ട് അനുവദിച്ച് പി ജെ ജോസഫ് എംഎൽഎ

287

തൊടുപുഴയുടെ മുഖച്ഛായതന്നെ മാറ്റുമെന്ന് പ്രതീക്ഷിക്കുന്ന തൊടുപുഴക്കാരുടെ സ്വപ്നപദ്ധതിയായ പുതിയ KSRTC ഡിപ്പോയ്ക്ക് പി.ജെ.ജോസഫ് എം.എൽ.എ. തന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ കൂടി അനുവദിച്ചു.
നേരത്തെ തന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1 കോടി രൂപ അദ്ദേഹം അനുവദിച്ചിരുന്നു.
കഴിഞ്ഞ UDFസർക്കാരിന്റെ കാലത്ത് 18 കോടി രൂപക്ക് തൊടുപുഴ നഗരത്തിന്റെ ആധുനിക പ്രൗഡിക്ക് ചേർന്ന കെ.എസ്സ്.ആർ.റ്റി.സി ഡിപ്പോ പണി ആരംഭിച്ച് എൺപത് ശതമാനം പണികളും പൂർത്തീകരിച്ചിരുന്നതാണ്.തുടർന്ന് സാമ്പത്തിക പ്രതിസന്ധി മൂലം പണികൾക്ക്‌ താമസം നേരിട്ടപ്പോൾ പി.ജെ.ജോസഫ് MLA തനിക്ക് ലഭിച്ച ഫണ്ടിൽ നിന്ന് തുക KSRTC ക്ക് നൽകിയത്. ഇടുക്കിയുടെ പ്രവേശന കവാടം ആയ തൊടുപുഴയിൽ ഈ ഡിപ്പോ ജനങ്ങൾക്ക് തുറന്ന് കൊടുക്കുമ്പോൾ എല്ലാ പ്രദേശങ്ങളിലും ഉള്ള ജനങ്ങൾക്കും അത് വലിയ ഉപകാരപ്രദം ആയി മാറും.