മറ്റത്തിപ്പാറ സാന്തോം വില്ലേജിന്റെ ഒന്നാം വാർഷികവും കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപ പ്രതിഷ്ഠയും നടന്നു

145

മറ്റത്തിപ്പാറ സാന്തോം വില്ലേജിന്റ് ഒന്നാം വാർഷികം ആഘോഷിച്ചു. ഒന്നാം വാർഷികത്തോടനുബന്ധിച്ച് കുറവിലങ്ങാട് akcc സംഘടന സമ്മാനിച്ച കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപം പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പിതാവ് സാന്തോം വില്ലേജിൽ പ്രതിഷ്ഠിച്ചു. ജൂലൈ 3 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നടന്ന ആഘോഷപരിപാടിയിൽ കുറവിലങ്ങാട് മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ വികാരി ആർച്ച് പ്രീസ്റ്റ് റവ ഡോ ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കുകയും മാർ ജോസഫ് മുരിക്കൻ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. മുൻമന്ത്രിയും എംഎൽഎയുമായ ശ്രീ പി ജെ ജോസഫ്, വികാരി ഫാ മാർട്ടിൻ പന്തിരുവേലിയിൽ, കടനാട് പഞ്ചായത്ത് പ്രസിഡൻറ് സണ്ണി മുണ്ടനാട്ട് പഞ്ചായത്ത് മെമ്പർ ശ്രീമതി സാലി തുമ്പമറ്റത്തിൽ, കരിങ്കന്നം പഞ്ചായത്ത് മുൻ പ്രസിഡണ്ട് ശ്രീമതി ബീന ബിജു, മെമ്പർ ശ്രീ ബെന്നി തോമസ്, പ്രൊഫ ധനീഷ് എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു. രാമപുരം കുഞ്ഞച്ചൻ മെഷീൻ ഭവന്റെ ആഭിമുഖ്യത്തിൽ മാറ്റത്തിപാറയിൽ പ്രവർത്തിച്ചുവരുന് സാന്തോം വില്ലേജ് നിരാശ്രയ രോഗികളുടെ അഭയകേന്ദ്രമാണ്. കരിങ്കുന്നം കടന്നാട് നീലൂർ തുടങ്ങനാട് എന്നിവിടങ്ങളിലെ വിൻസന്റ് ഡീപോൾ പ്രവർത്തകരും മാറ്റ് ഭക്ത സംഘാടന അംഗങ്ങളുമാണ് ഇവിടുത്തെ ശുശ്രുഷക്ക് നേതൃത്വത്തം നൽകുന്നത്.