KCYL ഉഴവൂരിന്റെ കരുതൽ കാഞ്ഞങ്ങാട് KCYL -ന്‌ കരുത്ത്

99

കാഞ്ഞങ്ങാട്/ഉഴവൂർ:ഉഴവൂർ KCYL ന്റെ *കരുത്തും കരുതലും* പദ്ധതി ഇനി കാസറഗോഡ് കാഞ്ഞങ്ങാട് KCYL ന്. അതിരൂപത തലത്തിൽ KCYL കാഞ്ഞങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന *PRE-LOGOS ONLINE QUIZ* മത്സരത്തിന് പിന്തുണ കൊടുത്തു കൊണ്ടാണ് ഇത്തവണ ഉഴവൂർ KCYL ന്റെ *കരുത്തും കരുതലും* മുന്നോട്ട് പോകുന്നത്. *കരുത്തും കരുതലും* പദ്ധതി നടപ്പിൽ വരുന്ന *മൂന്നാമത്തെ യൂണിറ്റ്* ആണ് *കാഞ്ഞങ്ങാട്.*
ബൈബിൾ പഠനവിഷയമായ *Logos Quiz* മത്സരത്തിന് കോട്ടയം അതിരൂപതയെ ഒരുക്കുന്നതിനുള്ള ഒരു ശ്രമമാണ് *PRE-LOGOS ONLINE QUIZ*.
*സംസ്ഥാന തലത്തിൽ ക്നാനായക്കാർ മുന്നിൽ വരണം എന്ന കാഞ്ഞങ്ങാടുകാരുടെ ആഗ്രഹം ആണ് ഇതിന് പിന്നിൽ.* കോട്ടയം ക്നാനായ കത്തോലിക്ക അതിരൂപതയെ ഒരുക്കുന്നതിനായുള്ള ഈ പരിശ്രമത്തിനു *മെഗാസ്പോൺസർ ആയി ഉഴവൂർ KCYL* വരുമ്പോൾ അവർക്ക് പിന്തുണ കൊടുക്കുന്നത് *ഉഴവൂർ ഇടവകക്കാരനായ ജെയിംസ് ഫിലിപ്പ് കുന്നുംപുറത്തും,* ക്നാനായ സമുദായത്തിലെ വാർത്തകൾ *Quality* motto ആയി സ്വീകരിച്ചു കൊണ്ട് വിരൽത്തുമ്പിൽ എത്തിക്കുന്ന *www.knanayanews.com* ആണ്. കാത്തിരിക്കാം കോട്ടയം അതിരൂപതയിലെ വിജയിക്കായി.അതോടൊപ്പം നമുക്ക് സമ്മാനിക്കാം ഒരു *Global Winner* നെ ക്നാനായക്കാരിൽ നിന്ന്.
എന്നുമെന്നും *ക്നാനായക്കാരെ വ്യത്യസ്തരാക്കുന്നത്* ഇതുപോലുള്ള *സാഹോദര്യത്തിന്റെ പുതിയ സുവിശേഷങ്ങളാണ്.* ആശയങ്ങൾ ഉണ്ടായിട്ടും നിസ്സാര സാഹചര്യങ്ങൾ മൂലം, യുവജന ചിന്തകൾ പ്രായോഗിക തലത്തിൽ എത്തിക്കാൻ ബുദ്ധിമുട്ടുന്ന തങ്ങളുടെ സഹോദര യൂണിറ്റുകളെ *കരുതലോടെ* കൂടുതൽ *കരുത്തോടെ* മുന്നോട്ട് കൊണ്ടുവരുവാനുള്ള പരിശ്രമമാണ് *ഉഴവൂർ KCYL* – ന്റെ *കരുത്തും കരുതലും* എന്ന പദ്ധതി.

ANASWAL LOUIS
PRO
KCYL ഉഴവൂർ