ആരാരുമില്ലാത്തവർക്ക് ആശ്വാസമായി കരിങ്കുന്നം KCWA യൂണിറ്റ്

474

കരിങ്കുന്നം ഇടവകയിലെ KCWA യൂണിറ്റിന്റെ നേതൃത്വത്തിൽ പടമുഖം സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെൻററിൽ സന്ദർശനം നടത്തി. കരിങ്കുന്നം ഇടവകയുടെ അസിസ്റ്റൻറ് വികാരി റവ.ഫാ. ജോസഫ് വെള്ളാപള്ളികുഴിയിലും kcwa പ്രസിഡന്റ് ലിസി സണ്ണി കുപ്ലക്കലിന്റെയും സെക്രട്ടറി ലിസി ആറേലും ട്രഷറർ ഷിബ ജോസ് പതിയിലിന്റെയും നേതൃത്വത്തിൽ 26 അംഗ kcwa സംഘമാണ് അനാഥത്വത്തിൻറെ ഭാരം ഏറുന്ന മനസ്സുകൾക്ക് ആശ്വാസമായി പടമുഖത്തുള്ള സ്നേഹമന്ദിരത്തിലേക്ക് തങ്ങളുടെ ഒരു ദിവസം മാറ്റിവെച്ചത്. അന്തേവാസികൾക്ക് മധുരപലഹാരങ്ങളും വസ്ത്രങ്ങളുമടക്കമുള്ള സമ്മാനങ്ങളുമായിയാണ് ഇടവക സംഘം സന്ദർശനം നടത്തിയത്. അനാഥത്വവും മാനസിക രോഗങ്ങളും മൂലം ബുദ്ധിമുട്ടുന്ന കുട്ടികളടക്കമുള്ള അന്തേവാസികളോടൊപ്പം ഒരു ദിവസം മുഴുവൻ ചെലവഴിക്കുകയും അവരോടൊപ്പം ഉച്ചയൂനിന്നും ശേഷം തങ്ങൾക്ക് ആകുന്ന രീതിയിൽ നല്ല സാമ്പത്തികസഹായവും നൽകിയത്തിനു ശേഷമാണ് സംഘം മടങ്ങിയത്.