KCYL കരിങ്കുന്നം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജന ദിനാഘോഷവും മെറിറ്റ് ഡേയും നടത്തി

241

കരിങ്കുന്നം:KCYL യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ യുവജന ദിനാഘോഷവും മെറിറ്റ് ഡേയും ആഘോഷിച്ചു. KCYL അംഗങ്ങൾ വി.കുർബാനയ്ക്ക് കാഴ്ചവെപ്പ് നടത്തുകയും നേതൃത്വം കൊടുക്കുകയും ചെയ്തു.വിശുദ്ധ കുർബാനയ്ക്കുശേഷം 10, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ 16 വിദ്യാർത്ഥികളെ ആദരിക്കുകയും വികാരിയും യൂണിറ്റ് ചാപ്ലയിനുമായ റവ.ഫാ.ഡോ.തോമസ് ആദോപ്പിള്ളിൽ പതാക ഉയർത്തുകയും യൂണിറ്റ് പ്രസിഡണ്ട് യുവജനങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. തുടർന്ന് മീറ്റിംഗ് കൂടുകയും മധുരപലഹാരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.