KCYL പിറവം ഫൊറോന യുവജന ദിനാഘോഷം പിറവത്ത് നടന്നു

154

KCYL പിറവം ഫൊറോനയുടെ നേതൃത്വത്തിൽ യുവജനദിനാഘോഷം പിറവം വി.രാജാക്കന്മാരുടെ ദേവാലയത്തിൽ വെച്ച് നടത്തി. ഫൊറോന ഡയറക്ടർ ശ്രീ. ബെന്നി കാവനാൽ പതാക ഉയർത്തുകയും ഫൊറോന പ്രസിഡന്റ്‌ ജിറ്റോമോൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. തുടർന്നു Team ACT നയിച്ച RHYTHMS OF YOUTH – യുവത്വത്തിന്റെ സ്പന്ദനം എന്ന ക്ലാസ്സ്‌ യുവജനങ്ങളിൽ ഏറെ സ്വാധീനം ഉളവാക്കി. സിജിൻമോൻ ഒഴുകയിൽ ക്ലാസിനു നേതൃത്വം നൽകി. അതിനു ശേഷം പുരാതനപ്പാട്ട്, നടവിളി മത്സരങ്ങളും നടത്തപ്പെട്ടു. പുരാതനപ്പാട്ടിന് പിറവം, മാങ്ങിടപ്പള്ളി ഇടവകകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. നടവിളിക്ക് വെള്ളൂർ, പിറവം, രാമമംഗലം ഇടവകകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.തുടർന്നു ഫൊറോന പ്രസിഡന്റ്‌ ജിറ്റോമോന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫൊറോന സെക്രട്ടറി നിതിൻ ജോയ് സ്വാഗതം പറയുകയും KCYL അതിരൂപതാ പ്രസിഡന്റ്‌ ശ്രീ. ബിബീഷ്‌ ഓലിക്കമുറിയിൽ ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു. ഫൊറോന ചാപ്ലയിൻ ഫാ. മാത്യു മണക്കാട്ട് അനുഗ്രഹപ്രഭാഷണം പറയുകയും ഫൊറോനയിലെ നവാഗതർക്ക് സ്വീകരണം നൽകുകയും ചെയ്തു. തുടർന്ന് 10, 12 ക്ലാസ്സുകളിൽ Full A+ നേടിയ ഫൊറോനയിലെ യുവജനങ്ങളെ ആദരിച്ചു. അതിനു ശേഷം ഫൊറോന ഡയറക്ടറും, പിറവം യൂണിറ്റ് ഡയറക്ടറുമായ ശ്രീ. ബെന്നി കാവനാൽ സർ, പിറവം യൂണിറ്റ് ചാപ്ലയിൻ ഫാ. മിഥുൻ വലിയപുളിഞ്ചാക്കിൽ, യൂണിറ്റ് സിസ്റ്റർ അഡ്വൈസർ സി. ജൂലി SVM എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് മത്സരങ്ങളിൽ വിജയിച്ച ഇടവകകൾക്ക് ശ്രീ. ബിബീഷ് ഓലിക്കമുറിയിൽ സമ്മാനദാനം നൽകി. ഫൊറോന ട്രെഷറർ ശ്രീ. ജിൻസ് ജോൺ എല്ലാവർക്കും നന്ദി പറഞ്ഞു.