ക്നാനായ ബാങ്കിന്റെ പുതിയ ബ്രാഞ്ച് കരിങ്കുന്നത്ത് നാളെ പ്രവർത്തനമാരംഭിക്കുന്നു

367

ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ ബ്രാഞ്ച് ഓഫീസ് കരിങ്കുന്നം പണച്ചാപ്പിള്ളിൽ ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിക്കുന്നു. നാളെ (പന്ത്രണ്ടാം തീയതി വ്യാഴാഴ്ച) രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ശ്രീ പി ജെ ജോസഫ് MLA ഉൽഘാടനം നിർവഹിക്കുന്നു. പ്രസ്തുത സമ്മേളനത്തിലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു അതിനോടൊപ്പം ഈ സ്ഥാപനത്തിൽ നിക്ഷേപങ്ങൾ, ലോണുകൾ, ഗ്രൂപ്പ് ഡിപ്പോസിറ്റ് ആൻഡ് ക്രെഡിറ്റ് സ്കീം, പണവായ്പാ, സേവിങ് അക്കൗണ്ട്, മണിട്രാൻസ്ഫർ തുടങ്ങി എല്ലാ ഇടപാടുകളും ഉണ്ടായിരിക്കുന്നതാണ്. പ്രവർത്തനം ആരംഭിച്ച നാൾ മുതൽ നാനാജാതി മതസ്ഥരായ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ പ്രവർത്തിച്ചു വരുന്ന ഈ സ്ഥാപനത്തിൻറെ സേവനങ്ങൾക്ക് സഹായ സഹകരണങ്ങൾ നൽകിയ എല്ലാവരെയും നന്ദിയോടെ ഓർക്കുകയും തുടർന്നും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നതായി സ്ഥാപനത്തിൻറെ ചെയർമാനും മുൻ എംഎൽഎയുമായ സ്റ്റീഫൻ ജോർജും, വൈസ് ചെയർമാൻ ബിനോയി ഇടയാടിയിലും, മാനേജിങ് ഡയറക്ടർ കെ കെ പി ജെയിംസും, ഡയറക്ടർ ജിൽമോൻ ജോൺ മഠത്തിലും, ജനറൽ മാനേജർ ജോസ് പി ജോർജ്, ബ്രാഞ്ച് മാനേജർ പ്രിൻസ് ജോസഫ് എന്നിവർ അറിയിച്ചു. കോട്ടയം, ഉഴവൂർ കിടങ്ങൂർ തുടങ്ങി 15 പരം ബ്രാഞ്ചുകളുള്ള ഈ സ്ഥാപനത്തിൽ സ്ഥിരനിക്ഷേപം സേവിങ്ങ് നിക്ഷേപം തുടങ്ങി എല്ലാ സർവീസുകളും ലഭ്യമാണ്.