മുതിർന്ന വൈദികൻ ഫാ മാത്യു കാക്കനാട്ടിന്റെ സംസ്കാരം വെള്ളിയാഴ്ച 2 30ന് Live available

711

കോട്ടയം അതിരൂപതയിലെ മുതിർന്ന വൈദികനും പയ്യാവൂർ സെൻറ് സെബാസ്റ്റ്യൻ വലിയ പള്ളി (കണ്ടകശ്ശേരി) ഇടവക അംഗവുമായ ഫാ മാത്യു കാക്കനാട്ട് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം നാളെ (വെള്ളി) ഉച്ചകഴിഞ്ഞ് 2 30ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവിന്റെയും, സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെയും മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നതാണ്. മൃതദേഹം സഹോദരപുത്രൻ ഇടമന സാബുവിന്റെ ഭവനത്തിൽ വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് എത്തിക്കുന്നതും തുടർന്ന് പത്ത് മണിക്ക് ഭവനത്തിലെ തിരുക്കർമ്മങ്ങൾക്ക് ശേഷം പയ്യാവൂർ സെബാസ്റ്റ്യൻ വലിയപള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതുമാണ്.

സംസ്കാരശുശ്രുഷകൾ തത്സമയം കരിങ്കുന്നം ലൈവിന്റെ താഴെ കാണുന്ന ലിങ്കിലും കൂടാതെ ഞങ്ങളുടെ ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലിലും കാണുവാൻ സാധിക്കുന്നതായിരിക്കും.