ഞീഴൂര്‍ സെൻറ് ജോസഫ് എൽപി സ്‌കൂളിന്റെ നവീകരിച്ച കെട്ടിടത്തിന്റെ വെഞ്ചരിപ്പും പൊതുസമ്മേളനവും ജൂലൈ 22ന്

92

ഞീഴൂര്‍ : നവീകരണം പൂർത്തിയായ ഞീഴൂര്‍ സെൻറ് ജോസഫ് എൽപി സ്‌കൂളിന്റെ വെഞ്ചരിപ്പു കര്‍മ്മവും പൊതുസമ്മേളനവും 2018 ജൂലൈ 22ന് നടത്തപ്പെടുന്നു. 22 ഞായറാഴ്ച രാവിലെ 8.30ന് പുതുക്കിയ സ്കൂൾ കെട്ടിടത്തിന്റെ വെഞ്ചരിപ്പുകർമ്മം കോട്ടയം അതിരൂപതയുടെ എഡ്യൂക്കേഷണൽ കോർപ്പറേറ്റ് സെക്രട്ടറി വെരി.റവ. ഫാദർ തോമസ് ഇടത്തിപ്പറമ്പിൽ നിര്‍വഹിക്കും. തുടർന്ന് സ്കൂൾ മാനേജർ റവ. ഫാദർ. ജോസ് കുറുപ്പന്തറ യുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേര്‍ പങ്കെടുക്കുന്നു.