ക്‌നാനായ മള്‍ട്ടി സ്‌റ്റേറ്റ്‌ കോ-ഓപ്പറേറ്റീവ്‌ ക്രെഡിറ്റ്‌ സൊസൈറ്റിയുടെ കരിങ്കുന്നം ബ്രാഞ്ച് ഉൽഘാടനം ചെയ്തു

90

ക്‌നാനായ മള്‍ട്ടി സ്‌റ്റേറ്റ്‌ കോ-ഓപ്പറേറ്റീവ്‌ ക്രെഡിറ്റ്‌ സൊസൈറ്റിയുടെ കരിങ്കുന്നം ബ്രാഞ്ച്‌ മുന്‍ മന്ത്രി പി.ജെ. ജോസഫ്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. സൊസൈറ്റി ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്‌ എക്‌സ്‌ എം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു. വൈസ്‌ ചെയര്‍മാന്‍ ബിനോയി ഇടയാടിയില്‍, മാനേജിംഗ്‌ ഡയറക്‌ടര്‍ ബാബു പന്നിവേലില്‍, പഞ്ചായത്ത്‌ മെമ്പര്‍മാരായ ബെന്നി വാഴചാരിയില്‍, ബീനാ ബിജു കാവനാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഡയറക്‌ടര്‍മാരായ ജില്‍മോന്‍ മഠത്തില്‍, തോമസ്‌ പീടികയില്‍, ജോയി തോമസ്‌ പുല്ലാനപ്പള്ളിയില്‍, തോമസ്‌ ഇലയ്‌ക്കാട്ട്‌, ടോം കീപ്പാറയില്‍, ജെയിംസ്‌ മലേപ്പറമ്പില്‍, സാബു കൂവക്കാട്ടില്‍, പഞ്ചായത്ത്‌ മെമ്പര്‍ ജോജി ഇടാമ്പുറം, ജനറല്‍ മാനേജര്‍ ജോസ്‌ പി. ജോര്‍ജ്‌ പാറടിയില്‍, ബ്രാഞ്ച്‌ മാനേജര്‍ പ്രിന്‍സ്‌ ജോസഫ്‌ മുതുകുളത്തുംകരയില്‍, കെ.സി.സി. കരിങ്കുന്നം യൂണിറ്റ്‌ പ്രസിഡന്റ്‌ സണ്ണി കൂട്ടക്കല്ലുങ്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ആദ്യ ഓഹരി മത്തായി ഏലന്താനത്തില്‍നിന്നും, ആദ്യനിക്ഷേപം എം.സി. തോമസ്‌ മുണ്ടുപുഴയില്‍നിന്നും സ്വീകരിച്ചു