കുവൈറ്റ് കരിങ്കുന്നം അസോസിയേഷൻറെ ഓണാഘോഷങ്ങൾ സെപ്തംബർ 14 തീയതി രാവിലെ മുതൽ.

265

മലയാളികൾക്കായി വീണ്ടുമൊരു ഓണക്കാലം വിരുന്നെത്തുമ്പോൾ, ഇടുക്കിയിലെ കൊച്ചു മലയോരഗ്രാമമായ കരിങ്കുന്നത്തെ ഏറ്റവും വലിയ പ്രവാസ സംഘടനയായ കുവൈറ്റ് കരിങ്കുന്നം അസോസിയേഷൻ, ഗൃഹാതുരത്വത്തിൻറെ ഓർമ്മകളുണർത്തുന്ന ഓണം ആഘോഷിക്കുവാൻ ഒരുങ്ങുന്നു. കുവൈറ്റിലെ മലയാളികളുടെ ഇഷ്ട വാസസ്ഥലമായ അബ്ബാസിയായിലെ ഹൈഡൻ ഹോട്ടലിൽ വരുന്ന സെപ്റ്റംബർ 14 ആം തീയതി രാവിലെ 10 മുതലാണ് ഒരുമയുടെ ആഘോഷമായ ഓണപ്പരിപാടികൾ ഒരുക്കിയിരിക്കുന്നത്. ഓണസദ്യയും മാവേലിയും, പുലികളിയും വാദ്യചെണ്ടമേളങ്ങളും ഉൾപ്പെടെയുള്ള പഴയകാല ഓണാഘോഷങ്ങൾ പുതുതലമുറയ്ക്കും അനുഭവവേദ്യമാകുന്ന പരിപാടികളും കൂടാതെ, അസോസിയേഷൻ അംഗങ്ങളടക്കം അരങ്ങത്തു വരുന്ന വിവിധ കലാപരിപാടികൾക്കുള്ള ഒരുക്കങ്ങൾ പ്രോഗ്രാം കോർഡിനേറ്റെസായ ശ്രീമതി സൗമ്യ ടിറ്റോ കറുത്തേടത്തിന്റെയും, മിത്തു സെമി ചവറാട്ടിന്റെയും നേതൃത്വത്തിൽ അണിയറയിൽ തുടങ്ങിക്കഴിഞ്ഞു. ഡ്യൂട്ടിയും മറ്റു തിരക്കുകളെല്ലാം നേരത്തെ തന്നെ അഡ്ജസ്റ്റ് ചെയ്ത് സെപ്റ്റംബർ 14 തീയതി വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ അസോസിയേഷനിലെ എല്ലാ അംഗങ്ങളും കുടുംബസമേതം പങ്കെടുക്കണമെന്ന് കുവൈറ്റ് കരിങ്കുന്നം അസോസിയേഷന്റെ 2018 എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു.