കാരുണ്യവഴിയെ- പിറവം KCYL യൂണിറ്റ്

131

പിറവം: പിറവം KCYL യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ “ആഷിഷയ്ക്ക് സ്നേഹപൂർവ്വം ” എന്ന കാരുണ്യപദ്ധതിയുടെ ഫണ്ട് കൈമാറി. രാമമംഗലം പൂത്തൃക്ക ഗ്രാമപഞ്ചായത്തിൽപ്പെട്ട മുല്ലയ്ക്കകുടിയിൽ വീട്ടിൽ15 വയസ്സുള്ള ആഷിഷ കുമാർ എന്ന പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുവേണ്ടിപിറവം യൂണിറ്റിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങളിൽനിന്നും, നാട്ടുകാരിൽനിന്നും 155000 രൂപ സ്വരൂപിച്ചു. സ്വരൂപിച്ച തുക ‘ആഷിഷ കുമാർ ചികിത്സ നിധി’ ചെയർപേഴ്സണും, പൂത്തൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ശ്രീമതി. ഷിജി അജയന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളി വികാരി ഫാ. മാത്യു മണക്കാട്ട് കൈമാറി. ‘ആഷിഷ കുമാർ ചികിത്സ നിധി’ ഭാരവാഹികളും പങ്കെടുത്തു. പിറവം യൂണിറ്റ് ചാപ്ലയിൻ ഫാ. മിഥുൻ വലിയപുളിഞ്ചാക്കിൽ, യൂണിറ്റ് പ്രസിഡന്റ് ശ്രീ. നിധിൻ വെട്ടിക്കാട്ടിൽ, കൈക്കാരന്മാർ, യൂണിറ്റ് ഭാരവാഹികൾ, യുവജനങ്ങൾ എന്നിവർ നേതൃത്വം നൽകി.