വനിത കമ്മീഷന്റെ നിലപാടിനെതിരെ കോട്ടയം അതിരൂപതയിലെ വിവിധ യുവജന സംഘടനകൾ രംഗത്ത്

315

കുബസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷൻറെ ശുപാർശയ്ക്കെതിരെ കോട്ടയം അതിരൂപതയിലെ ഇടവക ജനങ്ങളും യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നു. കഴിഞ്ഞദിവസങ്ങളിൽ വൈദികരുമായി ബന്ധപ്പെട്ട മാധ്യമ ശ്രദ്ധ ആകർഷിച്ച കേസുകളുടെ പശ്ചാത്തലത്തിലാണ് യുവജന അധ്യക്ഷ തിരുസഭയുടെ ഏറ്റവും വലിയ കൂദാശയായ കുമ്പസാരത്തിന് എതിരെ രംഗത്ത് വന്നിട്ടുള്ളത്. എലിയെ പേടിച്ച് ഇല്ലം ചുടുന്ന ഈ നടപടിക്കെതിരെ കോട്ടയം അതിരൂപതയിലെ വിവിധ യുവജനസംഘടനകൾ പ്രാർത്ഥന പ്രതിഷേധ നടപടികൾ സംഘടിപ്പിച്ചു. ക്രൈസ്തവസഭയ്ക്ക് എതിരെ നടത്തുന്ന ആസൂത്രിത ആക്രമണങ്ങൾക്കെതിരെ ശനിയാഴ്ച വൈകുന്നേരം ഉഴവൂർ kcylൻറെ നേതൃത്വത്തിൽ പള്ളിയിൽ വെച്ച് ജപമാലയും ശേഷം കുരിശുംതൊട്ടിയിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥനയും നടത്തി. https://www.facebook.com/774099306042593/posts/1694404407345407/
കൈപ്പുഴ KCYL ന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലത്തെ കുർബാനയ്ക്കുശേഷം കറുത്ത റിബണുകൾ ധരിച്ച് ഇടവക വികാരി ഫാ മാത്യു കുഴുപ്പള്ളിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.https://www.facebook.com/kcylkaipuzh/videos/2025577217477044/
ചുങ്കം ഫൊറോനയിലെ കെസിവൈൽ അംഗങ്ങൾ എക്സിക്യൂട്ടീവ് മീറ്റിംഗ് കൂടുകയും ഇന്ത്യൻ ദേശീയത അനുവദിച്ചു നൽകുന്ന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും കൂടാതെ ഓഗസ്റ്റ് 3 വെള്ളിയാഴ്ച 4 മണിക്ക് തൊടുപുഴയിൽ നടത്തുന്ന ക്രിസ്‌തീയ സഭകൾ നേതൃത്വം നൽകുന്ന ക്രൈസ്തവ വിശ്വാസ സംരക്ഷണ ജാഥ പങ്കെടുക്കുവാനും തീരുമാനമായി. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ഈ നിലപാടുമായി വനിതാകമ്മീഷൻ മുന്നോട്ടുപോവുകയാണങ്കിൽ കൂടുതൽ ഇടവകളും സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വരുമെന്ന് അറിയിച്ചിട്ടുണ്ട്.