ചുങ്കം ഇല്ലിക്കുന്നുംപുറത്ത് സ്റ്റീഫന്റെ (മോനായി) മൃതസംസ്കാരം നാളെ വൈകുന്നേരം 3 മണിക്ക്

1360

ചുങ്കം ഇല്ലിക്കുന്നുംപുറത്ത് പരേതനായ മത്തായിയുടെ മകൻ സ്റ്റീഫന്റെ (മോനായി) മൃതസംസ്കാരം നാളെ (31/7/18) വൈകുന്നേരം 3 മണിക്ക് ചുങ്കം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: കൂത്താട്ടുകുളം താമരക്കാട് ചൂഴിക്കുന്നേൽ അനുമോൾ (കുവൈത്ത്). മാതാവ്: ചിന്നമ്മ

കോലാനി–വെങ്ങല്ലൂർ ബൈപാസിൽ മിനിവാൻ ഇടിച്ചു തെറിച്ചുവീണ ട്രാഫിക് കുട പതിച്ച്, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞാണ് മോനായി കൊല്ലപ്പെടുന്നത്. സ്റ്റീഫന്റെ സഹോദരന്റെ മകൾ കെസിയയ്ക്ക് (എട്ട്) തലക്കു സാരമായി പരുക്കേറ്റു. സ്റ്റീഫന്റെ മകൻ സ്റ്റെഫാനോസിനും (നാല്) നിസ്സാര പരുക്കുണ്ട്. ശനി രാത്രി പതിനൊന്നോടെ കോലാനി ബൈപാസിൽ തെനംകുന്ന് ബൈപാസ് ജംക്‌ഷനിലായിരുന്നു അപകടം. കോലാനി, തെനംകുന്ന് ബൈപാസുകൾ സന്ധിക്കുന്ന ഇവടെ വാഹന നിയന്ത്രണത്തിനായി റോഡിന്റെ മധ്യഭാഗത്തായി സ്ഥാപിച്ചിരുന്ന ട്രാഫിക് കുടയാണ് കൊല്ലം സ്വദേശികൾ സഞ്ചരിച്ച മിനിവാൻ ഇടിച്ചു തെറിപ്പിച്ചത്.
വെങ്ങല്ലൂർ ഭാഗത്തുള്ള സഹോദരന്റെ വീട്ടിൽനിന്നു കുട്ടികളുമായി ചുങ്കത്തുള്ള വീട്ടിലേക്കു പോയതാണ് സ്റ്റീഫൻ. ട്രാഫിക് കുട വീണ് നിയന്ത്രണം വിട്ട് സ്കൂട്ടർ മറിയുകയായിരുന്നു.  തലയ്ക്കും, നെഞ്ചിലും പരുക്കേറ്റ സ്റ്റീഫനെ ചാഴികാട്ട് ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗൾഫിൽ ജോലി ചെയ്തിരുന്ന സ്റ്റീഫൻ ഒരുവർഷം മുൻപാണു നാട്ടിൽ തിരിച്ചെത്തിയത്.