മാലിന്യപ്രശ്നം പരിഹാരത്തിനായുള്ള മാസ് അദാലത്ത് കരിങ്കുന്നത്ത് വ്യാഴാഴ്ച 2 മണിക്ക്

129

നാടിനെ നഗരത്തെയും ഒരേപോലെ ബാധിക്കുന്ന രൂക്ഷമായ പ്രശ്നമായ മാലിന്യ നിർമ്മാർജ്ജന ത്തെക്കുറിച്ച് ഓരോദിനവും പരാതികൾ ഏറിവരുന്ന സാഹചര്യത്തിൽ. ഇടുക്കി ജില്ല ലീഗൽ സർവീസ് അതോറിറ്റി കരിങ്കുന്നം ഗ്രാമപഞ്ചായത്ത് ശുചിത്വമിഷന്റെയും സഹകരണത്തോടെ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ പഞ്ചായത്തിലെ മാലിന്യം സംബന്ധിച്ച പരാതി പരിഹരിക്കുന്നതിനും സമഗ്രമായ മാലിന്യ നിർമ്മാർജന പദ്ധതി ആവിഷ്കരിക്കുന്നതിനും വേണ്ടി 2 8 2018 വ്യാഴാഴ്ച രണ്ടുമണിക്ക് കരിങ്കുന്നം സെൻറ് അഗസ്റ്റിൻ പാരീഷ് ഹാളിൽ വെച്ച് ഒരു മാസ് അദാലത്ത് സംഘടിപ്പിക്കുന്നു പഞ്ചായത്തില് പൊതുവായ മാലിന്യ പ്രശ്നങ്ങൾ പരാതിയായി അറിയിക്കാവുന്നതാണ്. പരാതികൾ ഗ്രാമപഞ്ചായത്തിൽ അറിയിക്കാനുള്ള അവസാന തീയതി 31/7 /2018. ബഹുമാനപ്പെട്ട ജില്ലാ ജഡ്ജി ചെയർമാനായുള്ള ലീഗൽ സർവീസ് അതോറിറ്റിയുടെ മാസ് അദാലത്ത് കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ എല്ലാ ജനങ്ങളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും അഭ്യർത്ഥിച്ചു.