പിറവം kcyl ന്റെ നേതൃത്വത്തിൽ വി.ജോൺ മരിയാ വിയാനിയുടെ തിരുനാൾ ആഘോഷിച്ചു

236

പിറവം: പിറവം KCYL യൂണിറ്റിന്റെ നേതൃത്വത്തിൽ വി.ജോൺ മരിയാ വിയാനിയുടെ തിരുനാൾ ആഘോഷിച്ചു. ഓഗസ്റ്റ് 5 ന് രാവിലെ വി.കുർബാനയ്ക്കു ശേഷം നടന്ന KCYL മിറ്റിംഗിൽ വച്ച് ബഹു. വികാരിയച്ചനും കൊച്ചച്ചനും ആശംസകൾ നേർന്നു. ഉച്ചകഴിഞ്ഞ് 2 മണിക്ക് ചാപ്ലയിൻ ഫാ . മിഥുൻ വലിയപുളിഞ്ചാക്കിൽ അച്ചന്റെ നേതൃത്വത്തിൽ തെള്ളകത്തുള്ള വിയാനി ഹോം സന്ദർശിച്ചു ബഹു. വൈദികർക്ക് ആശംസകൾ നേർന്നു. 15 അംഗങ്ങൾ പങ്കെടുത്തു. ഇത് നവ്യാനുഭവമായിരുന്നു.