സാഹോദര്യത്തിന്റെ ഓണ സന്ദേശവുമായി ആഘോഷങ്ങൾ ഒഴുവാക്കി കുവൈറ്റ് കരിങ്കുന്നം അസോസിയേഷൻ

136

പ്രളയ കെടുതിയിൽ ജന്മനാട് അമരുമ്പോൾ പ്രവാസ ജീവിതത്തിൽ വല്ലപ്പോഴും മനസ് തുറന്ന് അസോസിയേഷൻ അംഗങ്ങൾ എല്ലാവരും ഒരു മനസോടെ പങ്കുചേരുന്ന തങ്ങളുടെ ഓണാഘോഷങ്ങൾ ഉപേഷിച്ച് ദുരിത മനുഭവിക്കുന്നവർക്ക് സഹായഹസ്തം നീട്ടുകയാണ് കുവൈറ്റ് കരിങ്കുന്നം അസോസിയേഷൻ. അടുത്ത മാസം 14ന് ആഘോഷിക്കുവാൻ ഇരുന്ന ഓണ പരിപാടികളുടെ അവസാനഘട്ട തയാറെടുപ്പുകൾ നടക്കുന്ന അവസരത്തിലാണ് ഒരു പ്രദേശത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ പ്രളയ വാർത്ത വരുന്നത്. അടിയന്തരമായി അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചേരുകയും നമ്മുടെ സഹോദരങ്ങൾ വിഷമത്തിലാഴുമ്പോൾ ഓണാഘോഷങ്ങൾ ഒഴുവാക്കി തങ്ങളാൽ കഴിയുന്ന സഹായങ്ങൾ എത്രയും പെട്ടന്ന് എത്തിക്കുക എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. തുടർന്ന് അസോസിയേഷനിലെ അംഗങ്ങളുടെ ഭൂരിപക്ഷ അഭിപ്രായം തേടിയതിനു ശേഷം ഓണ പരിപാടിക്ക് ആയി നീക്കിവെച്ചിരുന്ന തുക ഇന്ന് തന്നെ നാട്ടിലുള്ള കമ്മറ്റി അംഗങ്ങൾക്ക് അയച്ചു കുടുക്കുകയും, അവർ അത്യാവശ്യമായിവേണ്ട നിത്യോപയോഗ സാധങ്ങൾ ശേഖരിച്ച് എത്രയും പെട്ടന്ന് ദുരിത ആശ്വാസ ക്യാമ്പുകളിക്ക് എത്തിക്കുവാനുമുള്ള എല്ലാ തയ്യാറെടുപ്പുകളും നടന്നു വരുന്നതായി അസോസിയേഷൻ പ്രസിഡണ്ട് ജിൽ പാറടിയിലും, സെക്രട്ടറി നിമിഷ് കാവാലവും, ട്രെഷറർ റെജി നായാട്ടുപറയും അറിയിച്ചു.