തിരുനാൾ ആഘോഷങ്ങൾ ഉപേക്ഷിച്ച് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കരിങ്കുന്നം ഇടവക.

75

ആഘോഷങ്ങൾ മാറ്റിവച്ച് ഭക്തിസാന്ദ്രമായി കരിങ്കന്നം ഇടവകയിലെ കല്ലിട്ട തിരുനാൾ ആഘോഷിച്ചു. ഇന്നത്തെ തിരുനാളിൽ പത്ത് മണിക്ക് നടന്ന ഭക്തിസാന്ദ്രമായ റാസാ കുർബാനയും തുടർന്ന് നടന്ന പള്ളിയെ ചുറ്റിയുള്ള പ്രദിക്ഷണവും മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ആർഭാടങ്ങൾ എല്ലാം ഒഴിവാക്കിയാണ് ഇടവക വി അഗസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചത്. പ്രളയ ദുരിതങ്ങൾ കരിങ്കന്നം ഇടവക നേരിട്ട് ബാധിച്ചിട്ടില്ലെങ്കിൽ പോലും തിരുനാളിനെ മുഖ്യ ആകർഷണമായ ചെണ്ടമേളവും ബാൻഡ് മേളവും അടക്കമുള്ള എല്ലാ ആർഭാടങ്ങളും ഒഴിവാക്കി അതിൽ നിന്നുള്ള തുക ദുരിതമനുഭവിക്കുന്നവർക്ക് മാറ്റിവെച്ചിരിക്കുകയാണ് വികാരി തോമസ് ആദോപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഇടവകാംഗങ്ങൾ.