നെടിയശാല ദേവാലയത്തിൽ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യാമറിയത്തിനു പിറവിത്തിരുനാളും LIVE AVAILABLE

314

പുരാതന മരിയൻ തീർത്ഥാടന കേന്ദ്രമായ നെടിയശാല ദേവാലയത്തിൽ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യാമറിയത്തിനു പിറവിത്തിരുനാളും 2018 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ ഭക്ത്യാദരപൂർവം നടത്തപ്പെടുന്നു. തിരുനാളിനോട് അനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം 4:30 നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാന കരിങ്കുന്നം ലൈവിൽ തൽസമയം സംപ്രേഷണം ചെയ്യുന്നതാണ്. നേടിയാലയമ്മയുടെ മധ്യസ്ഥതയിൽ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന് നന്ദി പറയുവാനും ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവരെയും തിരുനാൾ ആഘോഷങ്ങളിൽ ഹാർദ്ദവമായി ക്ഷണിക്കുന്നതായി പള്ളി വികാരി ഫാ ജോയി അറക്കലും അസി വികാരി ഫാ ആന്റണി വലിയപ്പിള്ളിയിലും അറിയിച്ചു.

തിരുനാൾ തിരുക്കർമ്മങ്ങൾ.
2018 ഓഗസ്റ്റ് 31 വെള്ളി
4:30pm കൊടിയേറ്റ് ലദീഞ്ഞ് തിരുസ്വരൂപ പ്രതിഷ്ഠ ആഘോഷമായ കുർബാന, സന്ദേശം വെരി.റവ മോൺ. ജോർജ് ഒലിയപ്പുറം.
7:pm നൊവേന
2018 സെപ്റ്റംബർ 1 ശനിയാഴ്ച മുതൽ സെപ്റ്റംബർ 8 വരെ എല്ലാ ദിവസവും രാവിലെ ആറുമണിക്ക് വിശുദ്ധ കുർബാനയും, നൊവേനയും തുടർന്ന് 9:30 നു ജപമാലയും, നൊവേനയും, ലദീഞ്ഞും ആഘോഷമായ വിശുദ്ധ കുർബാനയും പിടി നേർച്ചയും ഉണ്ടായിരിക്കും കൂടാതെ എല്ലാ ദിവസങ്ങളിലും വൈകുന്നേരം 4 30 ന് ആഘോഷമായ വിശുദ്ധ കുർബാനയും സന്ദേശത്തിനും ശേഷം ജപമാല പ്രദക്ഷിണവും പിടി നേർച്ചയും ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ ദിവസങ്ങളിൽ മാതാവിൻറെ മുടി അമ്പ് എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമവെക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബർ എട്ടാം തീയതി തിരുനാൾ കുർബാനയ്ക്ക് ശേഷം അടുത്ത വർഷത്തെ പ്രസുദേന്തി വാഴ്ച നടത്തുന്നതാണ്. ആഗസ്റ്റ് 31 മുതൽ തിരുനാൾ പരിപാടികളുടെ തൽസമയസംപ്രേഷണം പള്ളിയുടെ വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും കരിങ്കുന്നം ലൈവിന്റെ നേതൃത്വത്തിൽ സംപ്രേഷണം ചെയ്യുന്നതായിരിക്കും.