സ്കൂൾ ഇലക്ഷൻ മൊബൈൽ ആപ്ലിക്കേഷനുമായി കരിങ്കുന്നം സെന്റ്. അഗസ്റ്റ്യൻസ്

117

കരിങ്കുന്നം: 2018-20l 9 അദ്ധ്യായന വർഷത്തിലെ സെന്റ്. അഗസ്റ്റൻസ് ഹയർ സെക്കന്ററി സ്കൂൾ പാർലമെൻറ് ഇലക്ഷൻ വേറിട്ട അനഭവമാക്കി അധ്യാപകരും വിദ്യാർത്ഥികളും .മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്കൂൾ ഹെഡ്മെസ്ട്രസ് റവ.സി.ലിന്റ ഉദ്ഘാടനം ചെയ്ത തിരഞ്ഞെടുപ്പിൽ ക്ലാസ് ലീഡേഴ്സിനെയും പിന്നീട് സ്കൂൾ ലീഡേഴ്സിനെയും തിരഞ്ഞെടുത്തത് കുട്ടികൾക്ക് നവ്യാനുഭവമായി. സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപികമാരായ സി.ഷൈനിയും, സി.റെജിനയും ഇലക്ഷന് നേതൃത്വം നൽകി.സ്കൂൾ ലീഡേഴ്സായി മാസ്റ്റർ ജിഷ്ണു സന്തോഷ് ചെയർപേഴ്സൺ ആയി വിഷ്ണുപ്രിയ C.C എന്നിവരെ തിരഞ്ഞെടുത്തു.