ഫാ. മാത്യു ചെള്ളക്കണ്ടത്തില്‍ നിര്യാതനായി

300

ഫാ. മാത്യു ചെള്ളക്കണ്ടത്തില്‍ നിര്യാതനായി
കോട്ടയം: കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികനും സുറിയാനി പണ്ഡിതനുമായ ഫാ. മാത്യു ചെള്ളക്കണ്ടത്തില്‍ (89) നിര്യാതനായി. 1957 ല്‍ വൈദികപട്ടം സ്വീകരിച്ച് കോട്ടയം അതിരൂപതയില്‍ ശുശ്രൂഷ ആരംഭിച്ച ഫാ. മാത്യു ഉഴവൂര്‍ അസിസ്റ്റന്റ് വികാരിയായും ഞീഴൂര്‍, അറുനൂറ്റിമംഗലം, മാറിക, പുതുവേലി, മടമ്പം, പുന്നത്തുറ, പാലത്തുരുത്ത്, മള്ളൂശ്ശേരി, പേരൂര്‍, ചുങ്കം, കേതനല്ലൂര്‍ ഇടവകകളില്‍ വികാരിയായും മൈനര്‍ സെമിനാരി റെക്ടര്‍, തൂവാനിസ പ്രാര്‍ത്ഥനാലയം ഡയറക്ടര്‍, സെമിനാരി പ്രൊഫസര്‍, ബി.സി.എം കോളേജ് അദ്ധ്യാപകന്‍, കിടങ്ങൂര്‍ എല്‍.എല്‍.എം ആശുപത്രി ചാപ്ലെയിന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മാറിക സെന്റ് ആന്റണീസ് പള്ളി ഇടവക ചെള്ളക്കണ്ടത്തില്‍ ജോസഫ്, മറിയം ദമ്പതികളുടെ മകനായി 1929 ല്‍ ജനിച്ചു. കുര്യാക്കോസ്, പുന്നൂസ് എന്നിവര്‍ സഹോദരങ്ങളാണ്. ഫാ. ടോമി ചെള്ളക്കണ്ടത്തില്‍ സി.എം.ഐ സഹോദര പുത്രനാണ്.
മൃതസംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 7-ാം തീയതി (വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് ചെള്ളക്കണ്ടത്തില്‍ കുര്യാക്കോയുടെ ഭവനത്തില്‍ ആരംഭിക്കുന്നതും 11.30 ന് മാറിക സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതുമാണ്. ഉച്ചകഴിഞ്ഞ് 2 മണിക്ക് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ സമാപന ശുശ്രൂഷകള്‍ ഇടവക ദൈവാലയത്തില്‍ നടത്തപ്പെടും.