പെട്രോൾ ഡീസൽ വില വർധനവിനെതിരെ പുന്നത്തുറ കെ സി വൈൽ

73

 

പുന്നത്തുറ :കെ സി വൈൽ പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദിനംപ്രതി വർധിച്ചുവരുന്ന പെട്രോൾ ഡീസൽ വില വർധനവിനെതിരെ സൈക്കിൾ ജാഥ നടത്തി പ്രതിക്ഷേധം അറിയിച്ചു .പുന്നത്തുറ പഴയ പള്ളി വികാരി fr. ജോസഫ് കീഴങ്ങാട്ട് പ്രതിക്ഷേധറാലി ഉദ്ഘാടനം ചെയ്തു.നിരവധി യുവജനങ്ങൾ ഈ പ്രതിഷേധറാലിയിൽ പങ്കാളികളായി. യൂണിറ്റ് പ്രസിഡണ്ട് ഫ്രെഡി നന്ദികുന്നേൽ, സെക്രട്ടറി ജോർജ്കുട്ടി കടിയംപള്ളിയിൽ എന്നിവർ പ്രതിഷേധറാലിയ്ക്ക് നേത്യത്വം നൽകി.