ഇസ്രായേലുകാർ വർഷങ്ങളായി കാത്തിരിക്കുന്ന ചുവന്ന പശുക്കിടാവിന്റെ ജനന കഥയുടെ പുറകിലെ രഹസ്യം

532

യഹൂദന്‍മാര്‍ വളരെ ആകാം ക്ഷയോടെ കാത്തി രിക്കുന്ന ഒരു കാര്യമാണ് ചുവന്ന പശുക്കിടാവിന്റെ ജനനം. ചുവന്ന പശുക്കി ടാവുകള്‍ ഇസ്രയേല്‍ ഫാമു കളിലും മറ്റ് ഇതര രാജ്യങ്ങ ളിലും ധാരാളം ജനിക്കാറു ണ്ട്. പക്ഷെ ന്യായപ്രമാണ ത്തില്‍ പറയുന്ന പ്രകാരം യോഗ്യതകളുള്ള ഒരു ചുവ ന്ന പശുക്കിടാവ് ജനിക്കുക എന്നുള്ളതാണ് യഹൂദന്‍ മാര്‍ക്ക് അത്ഭുതം. ചില മാസങ്ങള്‍ക്ക് മുമ്പ് പല മാധ്യമങ്ങള്‍ വഴിയായി ഇസ്രയേലിന് ഒരു ചുവന്ന പശുക്കിടാവിനെ United States -ല്‍ നിന്നും ലഭിച്ച തായി വായിച്ചറിയുവാന്‍ ഇടയായി. പല മാധ്യമ ങ്ങളും Breaking News ആയിട്ടും Flash News ആയിട്ടുമൊക്കെ അത് പ്രചരിപ്പിച്ചു. എന്നാല്‍ നിര്‍ ഭാഗ്യവശാല്‍ ആ പശുക്കി ടാവിന്റെ ചില രോമങ്ങളില്‍ നിറ വ്യത്യാസം കണ്ടുപിടി ച്ചതി നാല്‍ അതും അയോ ഗ്യമാ ക്കപ്പെട്ടുകഴിഞ്ഞു. The Temple Institute ന്റെ ഡയറക്ടറും ചുവന്ന പശു ക്കിടാവിനെ പരിശോധി ക്കുന്നതില്‍ അതിവിദഗ്ത നുമായ റബി, ചെയ്ന്‍ റിച്ച് മാന്‍ (Chain Rich Man) പറ യുന്നത് ”മിക്ക വര്‍ഷങ്ങളി ലും പല ചുവന്ന പശുക്കി ടാവുകളും ജനിക്കാറുണ്ട്, The Temple Institute ന്റെ ജീവനക്കാര്‍ അതിനെ അതീ വശ്രദ്ധയോടെ പരിപാ ലിക്കുകയും നിരീക്ഷിക്കുക യും ചെയ്യുന്നു, പക്ഷേ ഒന്ന ല്ലെങ്കില്‍ മറ്റ് കാരണങ്ങള്‍ നിമിത്തം അവയെല്ലാം അ യോഗ്യമാക്കപ്പെടുന്നു. പാര മ്പര്യമനുസരിച്ച് മോശ മുത ല്‍ രണ്ടാം യരുശലേം ദേ വാലയം നശിപ്പിക്കപ്പെടു ന്നതുവരെയും ഒന്‍പത് പ ശുക്കിടാവിനെ മാത്രമാണ് യാഗമര്‍പ്പിച്ചിട്ടുള്ളത്. യഹൂ ദന്‍മാരുടെ പുസ്തകമായ The Mishnah (Collection of The Oral Tradition of Jewish Law))യില്‍ പറയുന്നപ്രകാരം താഴെകൊടുത്തിരിക്കുന്ന വ്യക്തികളാണ് ഒന്‍പത് യാ ഗങ്ങള്‍ നടത്തിയിട്ടുള്ളത്.
1. മോശ (Moses)
2. എസ്ര (Ezra)
3.ഷിമോണ്‍ ഹാ ടെസാഡിക് (Shimon Ha Tzaddik)
4.ഷിമോണ്‍ ഹാ ടെസാഡിക്
5.മഹാ പുരോഹിതനായ യോഘാനാന്‍ (Yochanan)
6.മഹാ പുരോഹിതനായ യോഘാനാന്‍
7.ഹാകോഫിന്റെ മകനായ യേലീഹോനയ് (Eliehoenai)
8.മിസ്രയ്മ്യനായ ഹനാ മെയ്ല്‍ (Hanamel)
9.പിയാബിയുടെ മകനായ ഇശ്‌മേയ്ന്‍ (Ishmaen))
യഹൂദന്‍മാരുടെയെല്ലാം ആഴ മായ വിശ്വാസവും, പ്രത്യാ ശയും ഇനിയും പത്താമ ത്തെ ചുവന്ന പശുക്കിടാ വിനെ യാഗമര്‍പ്പിക്കുന്നത് തങ്ങളുടെ മശിഹ ആയി രിക്കും എന്നുള്ളതാണ്. ആ ദിനത്തിനായി അവര്‍ ശുഭപ്ര തീക്ഷയോടെ ഇന്നും കാ ത്തിരിക്കുന്നു.
പശുക്കിടാവിനെ തിരഞ്ഞെ ടുക്കുന്നതിനുള്ള നിബന്ധ നകളും യോഗ്യതകളും
ചുവന്ന പശുക്കിടാ വിനെ കണ്ടുപിടിക്കുന്നത് ക ച്ചിതുറുവിനകത്ത് വീണുപോ യ സൂചി കണ്ടുപിടിക്കുന്നതു പോലെ എന്നാണ് വിദഗ്ധ ന്‍മാരുടെ അഭിപ്രായം, കാരണം ന്യായ പ്രമാണം പറയുന്ന പല യോഗ്യതകളും ചില പശുക്കിടാങ്ങളില്‍ കാണപ്പെടുമ്പോള്‍ ഒന്നോ രണ്ടോ യോഗ്യതകള്‍ ഇല്ലാ ത്തതു നിമിത്തം പുറത്താ ക്കപ്പെടുന്നു എന്നുള്ളതാണ് സത്യം. ഒരു സംഘം റബി മാര്‍ പല നാളുകളും വ ര്‍ഷങ്ങളും നിരീക്ഷിച്ചതിനു ശേഷമാണ് യോഗ്യത ഉള്ളതാണോ അല്ലയോ എന്ന് കണ്ടുപിടിക്കുന്നത്. താഴെപ്പറയുന്ന വയാണ് യോഗ്യതകള്‍.
1.യഹൂദാ നിയമപ്രകാരം പശുക്കിടാവിന് 3 വയസ്സ് എ ത്തുന്നതുവരെയും അതീവ ശ്രദ്ധയോടെ പരിപാലിക്ക ണം എന്നുള്ളതാണ്. ഈ പ രിപാലന ഘട്ടത്തിനിടയില്‍ പശുക്കിടാവിന്റെ മുകളില്‍ കയറുകയോ, അതിനെ ഓ ടിക്കുകയോ, അബന്ധവശാ ല്‍ പോലും ഒരു തുണിക്ക ഷ്ണം അതിന്റെ മുകളില്‍ വീഴുകയോ ചെയ്താല്‍ അ തും അയോഗ്യമാക്കപ്പെടു ന്നു.
2പശുക്കിടാവ് പൂര്‍ണ്ണമാ യും ചുവപ്പ് നിറമുള്ളതായി രിക്കണം. ചുവപ്പല്ലാത്ത മ റ്റെതെങ്കിലും നിറങ്ങളുള്ള ര ണ്ടു രോമങ്ങള്‍ അതിന്‍മേ ല്‍ കണ്ടുപിടിച്ചാല്‍ പോലും അത് അയോഗ്യമാക്ക പ്പെടും. (2000-ല്‍ കണ്ടുപി ടിച്ച ചുവന്ന പശുക്കിടാവി ന്റെ മേല്‍ കേവലം രണ്ട് കറുപ്പ് രോമങ്ങള്‍ കണ്ടതിനാലാണ് അതിനെ അയോഗ്യമാക്കി യത്.)
3.രോമങ്ങള്‍ വളഞ്ഞിരിക്കുക യോ, ഒടിഞ്ഞിരിക്കുകയോ, ഒ ന്നിച്ചു കട്ടപിടിച്ചിരിക്കുക യോ ചെയ്താലും അതിനെ തള്ളിക്കളയും. കാരണം അ തിന്റെ മുകളില്‍ ഏതോ ചു മടുകളോ, ഭാരമുള്ളത് എന്തെ ങ്കിലും കയറ്റിയിട്ടുണ്ട്, ആ കാ രണത്താലാണ് അതിന്റെ രോമം വളഞ്ഞുപോയതെ ന്നാണ് അവരുടെ അഭിപ്രാ യം.
4.പശുക്കിടാവ് 4 വയസ്സിനു മുകളില്‍ പ്രായമുള്ളതാകാ നും പാടില്ല. എല്ലാ യോഗ്യത കളും ഒത്തിണങ്ങിയാലും 4 വയസ്സില്‍ കൂടുതലുണ്ടെങ്കില്‍ അതും അയോഗ്യമാക്ക പ്പെടും.
ചുവന്ന പശുക്കിടാവിന്റെ ബൈബിള്‍ പശ്ചാത്തലം
യഹോവയായ ദൈവം മോശയോടും അഹരോനോ ടും കല്പ്പിച്ചത് ഇപ്രകാരമാ യിരുന്നു ”കളങ്കവും ഊനമി ല്ലാത്തതും, നുകം വെയ്ക്കാ ത്തതുമായ ഒരു ചുവന്ന പ ശുക്കിടാവിനെ നിന്റെ അടു ക്കല്‍ കൊണ്ടുവരുവാന്‍ ഇ സ്രയേല്‍ മക്കളോട് പറയണം (Num19:1f) ഇത് എല്ലാ ഇസ്രയേല്‍ മക്കള്‍ക്കുവേണ്ടി യും നടത്തിയിരുന്ന ഒരു പാ പ യാഗമായിരുന്നു.
പശുക്കിടാവിന്റെ തോലും, മാംസവും, രക്തവും, ചാണ കവും ചുട്ട് ഭസ്മീകരിക്കണ മെന്നാണ് ന്യായ പ്രമാണം പറഞ്ഞിട്ടുള്ളത്. പുരോഹി തന്‍ ദേവദാരു, ഈസോപ്പ്, ചുവപ്പ് നൂല് എന്നിവ എടുത്ത് പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവില്‍ ഇടണം എന്നിട്ട് പശുക്കിടാവിന്റെ ‘ഭസ്മം വാരി സഭക്കു വേ ണ്ടിയ ശുദ്ധീകരണ ജലം ത യ്യാറാക്കുന്നതിനു വേണ്ടി സൂക്ഷിച്ച് വെക്കണം എന്നു ള്ളതാണ് ന്യായപ്രമാണം പറഞ്ഞിട്ടുള്ളത്. പാപത്താല്‍ അശുദ്ധമാക്കപ്പെട്ട വ്യക്തി യും, ശവം തൊട്ടതു നിമി ത്തം അശുദ്ധമാക്കപ്പെട്ട വ്യ ക്തിയും ഈ ശുദ്ധീകരണ ജലം തളിച്ച് ശുദ്ധിയുള്ളവ നായി തീരുകയും ദേവാല യത്തില്‍ പ്രവേശനം ലഭിക്ക പ്പെടുകയും ചെയ്യുന്നു. പാ പം നിമിത്തം ദൈവത്തില്‍ നിന്നും അകന്നു പോയ മനുഷ്യനും മന്ദിരത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ട മനുഷ്യനും ഒരു മടങ്ങി വരവ് ഈ യാഗത്തിലൂടെ ലഭ്യ മാണ്. അതിനാലാണ് 2000 ല്‍ അധികം പരം വര്‍ഷ ങ്ങളായി ഇന്നും യഹൂദന്‍മാര്‍ ഒന്നടങ്കം ഈ പശുക്കിടാ വിന്റെ ജനനത്തിനായി കാ ത്തിരിക്കുന്നത്. ന്യായ പ്രമാ ണത്തില്‍ പറഞ്ഞിരിക്കുന്ന തു പോലെയുള്ള ഒരു യാഗം നടത്തി ശുദ്ധീകരണ ജലം ഉ ണ്ടാക്കിയിട്ടുവേണം യരുശ ലേം ദേവാലയം പണിത് യ ഹൂദന്‍മാര്‍ക്കവിടെ ആരാധന തുടങ്ങുവാന്‍. അതുകൊണ്ട് അവര്‍ ഒരു ചുവന്ന പശുക്കി ടാവിനെ ലഭിക്കുവാന്‍ വളരെ തീവ്രമായി പ്രവര്‍ത്തിക്കുക യും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇന്ന് ഇസ്രയേലി ല്‍ പ്രത്യേകം തയ്യാറാക്കിയ ഫാമുകളില്‍ ചുവന്ന പശു ക്കിടാവുകള്‍ വളരെയധികം ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. പക്ഷെ അവയെല്ലാം അയോ ഗ്യമാക്കപ്പെടുന്നു എന്നുള്ള താണ് ദു:ഖകരമായ വാര്‍ത്ത. ഇതിലൂടെയെല്ലാം നാം മന സ്സിലാക്കേണ്ടത് ദൈവത്തി ന്റെ പദ്ധതികള്‍ നിവര്‍ത്തിക്ക പ്പെടുവാന്‍ മനുഷ്യന്റെ ബദ്ധ പ്പാടുകളോടെയുള്ള പ്രവര്‍ ത്തനങ്ങള്‍ ഉപകരിക്കപ്പെ ടുന്നില്ല എന്നുള്ളതാണ്. ചുവ ന്ന പശുക്കിടാവിന്റെ ജനനം, ദേവാലയത്തിന്റെ പണി ഇതെല്ലാം ദൈവം മുന്‍ക്കൂട്ടി നിശ്ചയിച്ചുവച്ചിട്ടുണ്ട്. ദൈവ ത്തിന്റെ സമയമാകുമ്പോള്‍ എല്ലാം സംഭവിക്കും, അതി ന്റെയെല്ലാം സൂചനകള്‍ മാത്രമാണ് നാം അവിടെയി വിടങ്ങളില്‍ അറിഞ്ഞുകൊ ണ്ടിരിക്കുന്നത്. അതെല്ലാം നിവര്‍ത്തിയാക്കപ്പെടുമ്പോള്‍ ഒരു കാര്യംകൂടി നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കു ന്നു. സകല മാനവരാശി യുടെയും പാപപരിഹാര ത്തിനു വേണ്ടി മരിച്ച് അടക്ക പ്പെട്ട് മൂന്നാംനാള്‍ ഉയര്‍ത്തെ ഴുന്നേറ്റ ദൈവ കുഞ്ഞാടിന്റെ രണ്ടാം വരവും ആസന്നമാ യിരിക്കുന്നു.
പശു ഭസ്മവും ദൈവ കുഞ്ഞാടിന്റെ രക്തവും
മലിനപ്പെട്ടവരുമേല്‍ ത ളിക്കുവാന്‍ പശുഭസ്മത്താല്‍ ശുദ്ധീകരണ ജലം തയ്യാറാ ക്കുവാന്‍ വേണ്ടിയാണല്ലോ ചുവന്ന പശുക്കിടാവിനാ യു ള്ള യഹൂദാ ജനത്തിന്റെ ഈ കാത്തിരിപ്പ്. ഈ ശുദ്ധീക രണജലം ജഡീകശുദ്ധി വ രുത്തുന്നു എന്നാണ് യഹൂദ ന്‍മാരുടെ ആഴമായ വിശ്വാ സം. എന്നാല്‍ നിഷ്‌കളങ്കനും, നീതിമാനും, പാപ മില്ലാത്തവനുമായ ദൈവ ത്തിന്റെ കുഞ്ഞാടായ യേശു ക്രിസ്തുവിന്റെ രക്തം സ കലപാപവും പോക്കി ശുദ്ധീ കരിക്കുന്നു എന്നുള്ള വാ സ്തവം യഹൂദന്‍മാര്‍ അറി യാതെ പോയി. എബ്രായ ലേഖനം ഒന്‍പതാം അധ്യാ യം 13, 14 വാക്യങ്ങളില്‍ നാം ഇപ്രകാരം വായിക്കു ന്നു.’പശു ഭസ്മം ജഡീക ശുദ്ധി വരുത്തുന്നു എങ്കില്‍ നിത്യാത്മാവിനാല്‍ ദൈവ ത്തിനു തന്നത്താന്‍ നിഷ്‌ക ളങ്കനായി അര്‍പ്പിച്ച ക്രി സ്തുവിന്റെ രക്തം ജീവനു ള്ള ദൈവത്തെ ആരാധിപ്പാ ന്‍ നിങ്ങളുടെ മനസാക്ഷി യെനിര്‍ജ്ജീവ പ്രവര്‍ത്തി കളെ പോക്കി എത്രയധികം ശുദ്ധീകരിക്കും”? ഊന മില്ലാത്തതും പാപമില്ലാത്ത തുമായ ഒരു ചുവന്ന പശു ക്കിടാവ് നമുക്കുവേണ്ടി യാഗ മായിത്തിര്‍ന്നു, രക്തം ചീന്തി, എന്നേക്കുമുള്ളോരു വീണ്ടെ ടുപ്പ് സാധിപ്പിച്ചു. ജീവനുള്ള ദൈവത്തെ ആരാധിക്കുവാന്‍ യഹൂദന്‍മാര്‍ പശുഭസ്മത്തി നു വേണ്ടി കാത്തിരിക്കുന്നു, എന്നാല്‍ ദൈവകുഞ്ഞാടാ യിരുന്ന യേശു ക്രിസ്തുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കു ന്നുവെന്നും ജീവനുള്ള ദൈവ ത്തെ ആത്മാവിലും സത്യത്തി ലും ആരാധിക്കുവാന്‍ ആ ദൈവ കുഞ്ഞാടിന്റെ മരണ ത്തിലൂടെ സാധ്യമായിത്തീര്‍ ന്നിരിക്കുന്നു എന്നുള്ള യാഥാ ര്‍ത്ഥ്യം മനസ്സിലാക്കുന്ന തിലപ്പുറം ഒരു അത്ഭുതമില്ല.