ചുങ്കം ഫൊറോന KCWA നേതൃത്വത്തിൽ സോഷ്യൽ മീഡിയായുടെ സ്വധീനത്തെക്കുറിച്ച് മ്രാലയിൽ ക്ലാസ്സ് സംഘടിപ്പിച്ചു

185

ചുങ്കം ഫൊറോനായിലെ കെ.സി.ഡ.ബ്ലു.എ. അംഗങ്ങൾക്ക് വേണ്ടി സോഷ്യൽ മീഡിയായുടെ സ്വധീനത്തെക്കുറിച്ച് മ്രാല സെന്റ് പിറ്റേഴ്സ് ആന്റ്‌പോൾസ് പാരിഷ്ഹാളിൽ വച്ച് നടന്ന ക്ലാസിൽ ഫെറോന പ്രസിഡന്റ് ഷീല തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഫാ. തോമസ് ആദോപ്പിളളിയിൽ ക്ലാസ്‌ഉദ്ഘാടനം ചെയ്തു. ഫാ.ഫിലിപ്പ് ആനിമൂട്ടിൽ ആശംസകൾ അറിയിച്ചു. ഇടുക്കി ജില്ലാ സൈബർ സെല്ലിലെ പോലീസ് ഓഫീസർ ശ്രീ. പ്രതാപ് എൻ. ക്ലാസ് നയിച്ചു. ചുങ്കം ഫെറോനായിലെ എല്ലാ ഇടവകകളിൽ നിന്നുള്ള കെ.സി. ഡബ്ലു.എ. അംഗങ്ങൾ ക്ലാസിൽ പങ്കെടുത്തു.