ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് തൊടുപുഴയിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ പി.ജെ.ജോസഫ് എം.എൽ.എ. തുടക്കം കുറിച്ചു.

33

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് തൊടുപുഴയിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ പി.ജെ.ജോസഫ് എം.എൽ.എ. തുടക്കം കുറിച്ചു.
പരിസര ശുചിത്വവും, വ്യക്തി ശുചിത്വവും നമ്മൾ പരിപാലിക്കുമ്പോൾ ആണ് നമ്മുടെ രാഷ്ട്രം പുരോഗതിയുടെ ഉന്നത നിലാവരത്തിലേക്ക് എത്തുന്നത്.
ലോകം മുഴവൻ ഇന്ന് പാരിസ്തികപരമായി വൻ ഭീഷണി നേരിടുകയാണ്. മാലിന്യങ്ങളുടെ കൂമ്പാരങ്ങൾ ആണ് ഇതിൽ പ്രധാനം.ഇതിന് നമുക്ക് ഒരു waste mangement തന്നെ ഉണ്ടാകേണ്ടതായിട്ടുണ്ട്.
വർഷങ്ങൾക്ക് മുൻപ് തന്നെ ഞാൻ ഈ ആവശ്യം ഉന്നയിച്ച് ഉയർത്തിയ മുദ്രവാക്യം ആണ് “മാലിന്യമില്ലാത്ത മലയാള നാട് ” .
പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം ആണ് നമ്മുടെ നാട് കഴിഞ്ഞ നാളിൽ കണ്ട മഹാപ്രളയത്തിന് ഒരു കാരണം ആയത്. അതു കൊണ്ട് ഇനി നടക്കുന്ന എല്ലാ വികസന പദ്ധതികളും പരിസ്ഥിതി സൗഹൃദം ആയിരിക്കണം എന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഈ പ്രശ്നങ്ങളിൽ പുതിയ തലമുറക്ക് അവരുടെ ആശയ വിനമയ കൂട്ടായ്മയിലൂടെ വളരെയേറെ പ്രവർത്തിക്കുവാൻ സാധിക്കും. അനാവശ്യ ചർച്ചകൾ ഒഴിവാക്കി നമ്മുടെ രാഷ്ട്രപിതാവ് സ്വപ്നം കണ്ട ആ നല്ല ഭാരതത്തിനായി കൈകോർക്കുവാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും പി.ജെ. ജോസഫ് എം.എൽ.എ.അഭിപ്രായപെട്ടു.