കുവൈറ്റ് കരിങ്കുന്നം അസോസിയേഷന്റെ ഈ വർഷത്തെ ഫാമിലി ഹെഡ് മീറ്റിങ്ങും കുടുംബ കൂട്ടായിമയും 25,26 തീയതികളിൽ നടത്തപ്പെടുന്നു.

108

കുവൈറ്റ് കരിങ്കുന്നം അസോസിയേഷൻ ഒക്ടോബർ മാസം 25, 26 തീയതികൾ കരിങ്കുന്നം ഗ്രാമത്തിനിന്നുള്ള എല്ലാ പ്രവാസികളെയും ഒരുമിച്ചു കൂട്ടി winter fest എന്നപേരിൽ സംഗമം സംഘടിപ്പിക്കുന്നു. കുവൈറ്റിലെ പ്രധാന സിറ്റികളിൽ നിന്ന്‌ ഏറെമാറി ഈന്തത്തോട്ടങ്ങളുടെയും ഫാമുകളുടെയും പ്രധാന കേന്ദ്രമായ കബദിലെ മനോഹരമായ ഒരു റിസോർട്ടിലാണ് വ്യാഴം വൈകുന്നേരം മുതൽ 2 ദിവസത്തെ പ്രോഗ്രാം സംഘടപ്പിച്ചിരിക്കുന്നത്. അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തങ്ങൾ വിലയിരുത്തി വരുംവർഷ പ്രവർത്തങ്ങൾക്ക് രൂപം കുടുക്കുന്ന ഫാമിലി ഹെഡ് മീറ്റിങ്ങ്, വിവിധ ഗ്രൂപ്പുകളായി ഇൻഡോർ ഔട്ഡോർ ഗെയിംസ്, കൂടാതെ വിവിധ കലാകായിക പരിപാടികൾ എന്നിവ പ്രോഗ്രാം കൂടുതൽ മനോഹരമാക്കും. കുവൈറ്റ് കരിങ്കുന്നം അസോസിയേഷന്റെ മുഖ്യപരിപാടികളിൽ ഒന്നായിരുന്ന ഓണാഘോഷം നാട്ടിലെ പ്രളയ ദുരിതം കാരണം മാറ്റിവെച്ചതിനാൽ, 2 ദിവസം നീളുന്ന അസോസിയേഷന്റെ വരുന്ന പരിപാടി മികവുറ്റതാക്കുവാൻ ചിട്ടയായ പ്രവർത്തങ്ങളാണ് സെക്രട്ടറി നിമിഷ് കാവാലത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്നത്. ജന്മനാട്ടിൽ നിന്ന് വിവിധ കാലങ്ങളിലായി കുവൈറ്റിൽ ജോലിക്കും മറ്റുമായി കുടിയേറിയ വിവിധപ്രായക്കാരായ ആളുകൾ ഒക്ടോബറിലെ മാസാന്ത്യത്തിൽ ഒരുമിച്ച് ചേരുമ്പോൾ ഒരു രാവും രണ്ടു പകലും ഏവർക്കും ഗൃഹാതുരത്വം ഉണർത്തുന്ന ആഘോഷമാകും എന്നതിൽ സംശയമില്ല. 25,26 തീയതികളിൽ നടക്കുന്ന പരിപാടിയിൽ എല്ലാ അംഗങ്ങളും ഡ്യൂട്ടിയും മറ്റുതിരക്കുകളും മാറ്റിവെച്ചു കുടുംബസമേതം പങ്കുചേരണം മെന്ന് 2018 കമ്മറ്റി അഭ്യർത്ഥിച്ചു.