കരിങ്കുന്നം ലൈവിൽ വാർത്തകൾ പ്രസിദ്ധീകരിക്കുവാൻ ഇപ്പോൾ വളരെ എളുപ്പം

118

നമ്മുടെ നാട്ടിലെ വാർത്തകളും, വിശേഷങ്ങളും അറിയിപ്പുകളും എന്തുമാകട്ടെ അതൊക്കെ കരിങ്കുന്നം ലൈവിലൂടെ നിങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ പ്രസിദ്ധീകരിക്കുവാൻ സൗകര്യമൊരുക്കിയിരിക്കുന്നു. ഞങ്ങളുടെ വെബ്സൈറ്റിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡയറക്റ്റ് വാട്സപ്പ് ലിങ്കിലൂടെ നിങ്ങൾക്ക് സ്വയം വാർത്തകൾ (text, voice clip or image)പങ്കുവെയ്ക്കാം. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം, കരിങ്കന്നം ലൈവ് ഡോട്ട് കോം എന്ന വെബ്സൈറ്റ് തുറക്കുമ്പോൾ തന്നെ താഴെ വലതുവശത്തായി കാണുന്ന വാട്സ്ആപ്പ് ലിങ്ക് ക്ലിക്ക് ചെയ്യുകയും വാർത്ത (text,voice or image) ഞങ്ങൾക്ക് അയച്ചുതരികയും ചെയ്യുക. Genuine ആയിട്ടുള്ള എന്തു വാർത്തകളും അറിയിപ്പുകളും നിമിഷങ്ങൾക്കുള്ളിൽ തന്നെ karimkunnamlive.com എന്ന ഞങ്ങളുടെ വെബ്സൈറ്റിലും, ഞങ്ങളുടെ ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കുന്നതാണ്. 10 വർഷങ്ങൾക്ക് മുൻപ് ഓൺലൈൻ ന്യൂസും, തൽസമയ സംപ്രേക്ഷണവും കേരളത്തിൽ ആരംഭിക്കുന്ന കാലം മുതൽ ഈ രംഗത്ത് പ്രവർത്തിച്ചു വരുന്ന കരിങ്കുന്നം ലൈവ്.കോം മറ്റ് ഓൺലൈൻ മീഡിയകളെകാളും വളരെ കുറഞ്ഞ നിരക്കിൽ തൽസമയസംപ്രേഷണം നടത്തുകയും, മറ്റ് യാതൊരുവിധ പരസ്യങ്ങളുടെ ശല്യമില്ലാതെ വെബ്സൈറ്റിൽ വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തുപോരുന്നു. ഇക്കാലമത്രയും ഞങ്ങളോട് സഹകരിച്ച ഏവർക്കും നന്ദി പ്രകാശിപ്പിക്കുന്നതിനോടൊപ്പം തുടർന്നും ഏവരുടെയും സഹായ സഹകരണങ്ങളും  പ്രതീക്ഷിച്ചുകൊള്ളുന്നു.